Chapter Title : തുടക്കവും ഒടുക്കവും 5 [ലോഹിതൻ]
നിർത്തിയതിനു കുറച്ചു മുൻപിൽ ഒരു താർ ജീപ്പ് കിടക്കുന്നത് രാജൂ ശ്രദ്ധിച്ചു...
അതിൽ നിന്നും രണ്ടുപേർ ഇറങ്ങി വരുന്നത് അവൻ കണ്ടു...
കാറിന്റെ ഹെഡ്ഡ് ലൈറ്റ് അണഞ്ഞതോടെ അവിടെ കൂരിരുട്ട് നിറഞ്ഞു...
എങ്കിലും താൻ എത്തിയ സ്ഥലത്തെ കുറിച്ച് രാജുവിന് ധാരണ ഉണ്ടായിരുന്നു..
വണ്ടിക്ക് വരാൻ കഴിയുന്ന അവസാനത്തെ സ്ഥലം.. ഇനി കുറച്ചു ദൂരം നടവഴികൾ ഉണ്ട്.. അതു കഴിഞ്ഞാൽ ഫോറസ്ററ് ആണ്...
തന്നെ ഇവർ കാട്ടിലേക്ക് കൊണ്ടുപോകാൻ ആയിരിക്കും പ്ലാൻ ചെയുന്നത്...
അവസാന ശ്രമം എന്ന നിലയിൽ അവൻ പറഞ്ഞു..
എടാ പട്ടികളെ.. നീയൊന്നും ഇനി വെളിച്ചം കാണില്ല.. ആരോടാ കളിക്കുന്നത് എന്ന് നിനക്കൊന്നും അറിയില്ല... ഭാർഗവൻ മുതലാളി ആണെടാ എന്റെ തന്ത...
മരിയാതയ്ക്ക് എന്നെ വിട്ടാൽ എന്തെങ്കിലും നക്കാപ്പിച്ച തരാം.. ഇല്ലങ്കിൽ നിങ്ങൾ മാത്രമല്ല നിന്നെയൊന്നും ഉണ്ടാക്കിയവർ പോലും ജീവിച്ചിരിക്കില്ല...
അവൻ ഇതൊക്കെ പറഞ്ഞിട്ടും ആരും ഒന്നും പ്രതികരിക്കുന്നില്ല.. ഇരുട്ട് കാരണം തന്റെ ചുറ്റും എത്ര പേരുണ്ടന്നു പോലും അവന് മനസിലായില്ല...
പെട്ടന്നാണ് ആരുടെയോ കൈപത്തി തന്റെ മുഖം പൊത്തുന്നത് അവൻ അറിഞ്ഞത്.. അതോടൊപ്പം എന്തോ രൂക്ഷ ഗന്ധം മൂക്കിലേക്ക് അരിച്ചു കയറുന്നു.. സെക്കണ്ടുകൾക്കുള്ളിൽ രാജൂ ബോധം നഷ്ടപ്പെട്ട് വണ്ടിയുടെ സ്റ്റിയറിങ്ങിലേക്ക് തല കുത്തി....
വണ്ടി ശരിക്ക് പരിശോധിച്ച ശിവനും കൂട്ടർക്കും ഒരു റിവോൾവറും മൂന്നു ലക്ഷത്തിൽ കൂടുതൽ പണവും കിട്ടി..
കാറ് അവിടെ തന്നെ ഉപേക്ഷിച്ച ശേഷം രാജുവിനെ ജീപ്പിൽ കയറ്റി വന്ന റൂട്ടിൽ തിരികെ വിട്ടു..
മെയിൻ റോഡിൽ എത്തിയ ശേഷം ശിവന്റെയും അന്റോയുടെയും നടുക്ക് രാജുവിനെ ഇരുത്തി വണ്ടി പൊള്ളാച്ചി
💬 Comments
View all comments