Chapter Title : തുടക്കവും ഒടുക്കവും 2 [ശ്രീരാജ്]
ഫോൺ എടുക്കുന്നതിനു മുൻപേ സുനിലിനെ ഒന്ന് നോക്കി, എന്നിട്ട് നേരിയ ശബ്ദത്തോടെ "ഹലോ" പറഞ്ഞു.. നൗഫൽ : ഞാൻ ഒരു പത്തു മിനിറ്റിൽ അങ്ങോട്ട് എത്തും. നമുക്ക് ഒരു സ്ഥലം വരെ പോവാം. മഞ്ജിമ : എങ്ങോട്ടാ... മറുപടി ഉണ്ടായിരുന്നില്ല, നൗഫൽ ഫോൺ കട്ട് ചെയ്തു. മഞ്ജിമക്ക് ഒന്നും മനസ്സിലായില്ല. അന്തം വിട്ട് ഇരുന്നിടത്തു തന്നെ ഇരുന്നു മഞ്ജിമ. സമയം ഇഴഞ്ഞു നീങ്ങുന്ന പോലെ തോന്നി മഞ്ജിമക്ക്. പറഞ്ഞപോലെ തന്നെ നൗഫലിന്റെ കാർ വന്നു നിന്നു കടയുടെ മുൻപിൽ. മഞ്ജിമ സീറ്റിൽ നിന്നും എഴുന്നേറ്റു കാറിനു നേരെ നോക്കി. കാറിന്റെ ഹോൺ മുഴങ്ങി രണ്ട് വട്ടം. സുനിലിനെ സാക്ഷി ആക്കി മഞ്ജിമ പതിയെ നടന്നു കാറിനു അടുത്തേക്ക്, തല കുനിച്ചു കൊണ്ട്. കാറിനു അടുത്തെത്തിയപ്പോൾ സൈഡ് ഗ്ലാസ് താഴ്ത്തി കൊണ്ട് നൗഫൽ പറഞ്ഞു : വേഗം കയറ്. മഞ്ജിമക്ക് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു. മഞ്ജിമയുടെ നിൽപ് കണ്ട് നൗഫൽ കൂളിംഗ് ഗ്ലാസ് അഴിച്ചു വച്ചു വീണ്ടും പറഞ്ഞു : വേഗം കയറാൻ. മഞ്ജിമ ഡോർ തുറന്നു പതിയെ കാറിലേക്ക് കയറി. കയറി ഇരുന്ന ശേഷം സുനിലിന്റെ മുഖത്തേക്ക് നോക്കി. സുനിലിന്റെ മുഖത്ത് നിരാശ ഭാവം മഞ്ജിമ കണ്ടു.
കാർ നീങ്ങി തുടങ്ങി, നൗഫൽ സൈഡ് മിറർ കയറ്റി മുഴുവനായും. കാലുകളും കൈകളും കൂട്ടിപിടിച്ചു പേടിച്ചു കൊണ്ട് മഞ്ജിമ ചോദിച്ചു : എങ്ങോട്ടാ?.. നൗഫൽ ചിരിച്ചു കൊണ്ട് മഞ്ജിമക്ക് നേരെ നോക്കി പറഞ്ഞു : ഇങ്ങനെ പേടിച്ചാലോ, ഞാൻ തിന്നതൊന്നും ഇല്ല. നൗഫൽ പാട്ടു ഓൺ ചെയ്തു. കൂടാതെ
💬 Comments
View all comments