0%

Chapter Title : തുടക്കവും ഒടുക്കവും 3 [ലോഹിതൻ]

Author : Lohithan Read All Parts 522

നാലുപേരും ഇങ്ങനെ ഒന്നിച്ചു നടക്കുന്നത് ഒഴിവാക്കണം.. എല്ലാവർക്കും മൊബൈൽ ഒക്കെ ഉള്ളതല്ലേ.. ഏതെങ്കിലും പ്രവർത്തിക്കേണ്ടി വരുമ്പോൾ മാത്രമേ ഒന്നിച്ചു കൂടാവൂ...

നമ്മൾ പതിയെ പതിയെ ഭാർഗവന്റെ ചിറകുകൾ ഓരോന്നായി അരിയണം...

നിങ്ങൾ മൂന്നുപേരുടെയും മുഖം ദാമുവിനും ഭാർഗവനും പരിചയം ഉള്ളതാണ്..അതുകൊണ്ട് വളരെ സൂക്ഷിക്കണം...

അരവിന്ദൻ പറയുന്നതിൽ കാര്യമുണ്ടന്നു ശിവനും തോന്നി... അവൻ പറഞ്ഞു...നമ്മൾ എല്ലാവരും ഒന്നിച്ചു നിൽക്കാൻ ഇവിടെയെ പേടിക്കേണ്ടതൊള്ളൂ... തമിഴ് നാട്ടിലേക്ക് പോകാം.. നിങ്ങൾക്ക് അവിടെ ജോലി ഏർപ്പാടാക്കാൻ എനിക്ക് കഴിയും...

ഇവിടെ ചെയ്യണ്ട കാര്യങ്ങൾ നന്നായി പ്ലാൻ ചെയ്ത ശേഷം വന്നു ചെയ്യുക.. മിന്നൽ ആക്രമണം ആയിരിക്കണം.. എന്താണ് സംഭവിച്ചത് എന്ന് മനസിലായി വരുമ്പോളേക്കും നമ്മൾ തമിഴ്‌നാട്ടിൽ എത്തിയിരിക്കണം...

ശിവന്റെ സാമീപ്യം മറ്റു മൂന്നു പേർക്കും ആശ്വാസം ആയി.. ഇതുവരെ വ്യക്തമായ ഒരു പ്ലാൻ ഇല്ലാതെ ഉഴറിയിരുന്ന അവർ ശിവൻ പറഞ്ഞ തു പോലെ മുൻപോട്ടു പോകാം എന്ന് തീരുമാനിച്ചു....

അന്ന് തന്നെ അവർ കോയമ്പത്തൂരിൽ പളനിസ്വാമിയുടെ തോട്ടത്തിൽ എത്തി... ശിവന്റെ ആവശ്യപ്രകാരം അവർക്ക് മൂന്നു പേർക്കും അവിടെ പണിയും പളനി സ്വാമി കൊടുത്തു...

അങ്ങനെ ഇരിക്കെ ഒരു ദിവസം ദാമുവിന് ഒരു പ്രധാന വിവരം കിട്ടി... പരുന്തുംപാറ പോസ്റ്റ്‌ ഓഫീസിൽ ഒരു കത്ത് രാഘവന്റെ പേരിൽ വന്നിരിക്കുന്നു...

പോസ്റ്റ്‌ മാനേ സോപ്പിട്ട് ആ ലെറ്റർ വാങ്ങിയ ദാമു അത് കൊണ്ടുപോയി രാജേന്ദ്രനെ ഏൽപ്പിച്ചു...

രാഘവന്റെ മകൾ ശ്രുതിയുടെ ഫീസ് അടക്കുന്ന കാര്യം ഓർമ്മിപ്പിക്കാൻ എല്ലാ പേരന്റ്സിനും കോളേജിൽ നിന്നും സാധാരണ അയക്കുന്ന ഒരു കാത്താണ് അത്...

രാഘവന്റെ കുടുംബത്തെ കുറിച്ച് ഒരു വിവരവും കിട്ടാതിരുന്ന ദാമുവിനും രാജേന്ദ്രനും ആ കത്ത് ഒരു കച്ചിത്തുരുമ്പായി മാറി...

ശ്രുതിയുടെ കോളേജ് മനസിലായതോടെ ദാമു തന്റെ ആൾക്കാരെ അവിടെ നിയോഗിച്ചു...

Bsc സെക്കന്റ് ഇയർ പഠിക്കുന്ന ശ്രുതിയെ കണ്ടുപിടിക്കാൻ അവർക്ക് വലിയ ബുദ്ദിമുട്ടേണ്ടിവന്നില്ല...

എങ്കിലും പെട്ടന്നൊരു ആക്ഷൻ എടുക്കാൻ പറ്റിയ സാഹചര്യം ആയിരുന്നില്ല കോളേജിൽ...

കോളേജ് കാമ്പസിൽ തന്നെയായിരുന്നു പെൺകുട്ടികളുടെ ഹോസ്റ്റൽ... ഹോസ്റ്റലിൽ തങ്ങുന്ന കുട്ടികൾക്ക് വെളിയിൽ പോകണമെങ്കിൽ പേരൻസ് വന്ന് കൂട്ടികൊണ്ട് പോകണം...

കർശനമായ സെക്യുരിറ്റി.. എപ്പോഴും

💬 Comments

View all comments