0%

Chapter Title : തുടക്കവും ഒടുക്കവും 3 [ലോഹിതൻ]

Author : Lohithan Read All Parts 515

ഒരു സിനിമക്ക് പോകാം നമുക്ക്... എന്നും ബസ്സിൽ വരുന്നത് ബുദ്ധിമുട്ടല്ലേ.. ഒരു ബൈക്ക് വാങ്ങി തന്നാൽ സ്വീകരിക്കുമോ.. എനിക്ക് ഏറ്റവും ഇഷ്ടം ഹിൽസ് ഏരിയ ആണ്.. സ്വിസ്സർലാൻഡ് കശ്മീർ ഒക്കെ പോലെ.. കൂടെ താൻ കൂടിയുണ്ടങ്കിൽ എന്തു രസമാണ്...

ഇതൊക്കെ പല ദിവസങ്ങളിലായി ബോസ്സിനോട് ഗോപിക പറഞ്ഞ വാചകങ്ങളാണ്...

ഒന്നിനും അനുകൂലമായ മറുപടിയൊ പ്രവർത്തിയോ അവനിൽ നിന്നും ഉണ്ടായില്ലന്ന് മാത്രമല്ല അവളുടെ മുൻപിൽ പെടാതെ ഒഴിഞ്ഞു മാറി നടക്കാനും തുടങ്ങി...

ദിവസങ്ങൾ പോയ്കൊണ്ടിരുന്നു.. ഒരു മാസം തികയാൻ ഇനി നാലോ അഞ്ചോ ദിവസങ്ങൾ മാത്രം...

ഗോപികയുടെ ക്ഷമ കെട്ടു... ഇനിയുള്ള ദിവസങ്ങളിലും അത്ഭുതമൊന്നും നടക്കാൻ പോകുന്നില്ല...

കൂട്ടുകാരികളുടെ മുൻപിൽ താൻ അപമാനിത ആകാൻ പോകുന്നു എന്ന് അവൾക്ക് മനസിലായി..

ആ നിരാശയിൽ ഒരു ദിവസം ഗോപിക അവനോട് പൊട്ടിത്തെറിച്ചു...

നീ ആണാണോടാ.. എന്റെ സ്റ്റാറ്റസ്സിൽ നിന്നും എത്ര താഴെ ഇറങ്ങിവന്നു.. നിന്റെ ഫ്രണ്ട്ഷിപ്പ് ഇനി എനിക്ക് വേണ്ട... എന്റെ പട്ടിയുടെ വില പോലും ഇല്ലാത്ത തെണ്ടി.. ഫുട്ട് പാത്തിൽ നിന്നും വാങ്ങിയ ജീൻസും മുന്നൂറ്‌ രൂപയുടെ ഷർട്ടും ഇട്ടുകൊണ്ട് നടക്കുന്ന നിനക്ക് ഇത്ര അഹങ്കാരമോ.. എന്റെ ചെരിപ്പിന്റെ വിലയെങ്കിലും ഉണ്ടോടാ നിനക്കൊക്കെ...

അരിശവും നിരാശയും അപമാനവും കൊണ്ട് അവൾ നിന്നു വിറച്ചു...

കാന്റീനിൽ വെച്ചാണ് സംഭവം.. അവിടെ ഉണ്ടായിരുന്ന മറ്റുകുട്ടികൾ കാര്യമറിയാതെ മിഴിച്ചു നിന്നു...

അവസാനം അവന്റെ അച്ഛനമ്മമാരെ തെറി പറയാൻ തുടങ്ങി.. അതുവരെ നിശബ്ദത പാലിച്ച ബോസ്സ് വീട്ടിൽ ഉള്ളവരെ പറയാൻ തുടങ്ങിയതോടെ കൈ വീശി അവളുടെ കരണകുറ്റിക്കിട്ട് ഒന്നു കൊടുത്തു...

അടി കൊണ്ട് അവൾ നിലത്തു വീണുപോയി.. എഴുനേൽക്കുന്നതിനു മുൻപ് അവളുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പിയിട്ട് അവൻ പറഞ്ഞു.. ഇതാണ് എനിക്ക് നീ...

വേറെ ഒന്നും പറയാതെ അവൻ നടന്നു നീങ്ങി...

അന്നാണ് അവർ രണ്ടു പേരും അവസാനം കോളേജിൽ പോയ ദിവസം...

അവൻ പഠിപ്പ് നിർത്തിയതിനും അവൾ പഠിപ്പ് നിർത്തിയതിനും രണ്ടു കാരണങ്ങളാണ് ഉള്ളത്...

അവൻ അങ്ങനെ പെരുമാറുമെന്നോ തന്നെ തല്ലുമെന്നോ അവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല...

നാണക്കേടിനു ഒരു അതിരുണ്ടങ്കിൽ ആ അതിരിൽ

💬 Comments

View all comments