Chapter Title : തുടക്കവും ഒടുക്കവും 3 [ലോഹിതൻ]
പോയി നിൽക്കുന്നതായി അവൾക്ക് തോന്നി..
അത്രയും സ്റുഡൻസിന്റെയും കാന്റീൻ ജോലിക്കാരുടെയും മുൻപിൽ വെച്ച് തന്റെ കരണത്ത് അടിച്ച് താഴെയിട്ട് മുഖത്ത് തുപ്പിയ അവനോട് തീർത്താൽ തീരാത്ത പക അവൾക്ക് തോന്നി...
ഭാർഗവന്റെ വിത്തല്ലേ.. പകയ്ക്ക് കുറവ് വരുമോ...
താൻ ഇനി ആ കോളേജിലേക്ക് ഇല്ലന്ന് അതോടെ ഗോപിക തീരുമാനിച്ചു...
അന്ന് വൈകിട്ട് തന്നെ താൻ ഇനി കോളേജിലേക്ക് ഇല്ലന്ന് അവൾ വീട്ടിൽ പറഞ്ഞു...
കാരണമായി പറഞ്ഞത് ചന്ദ്ര ബോസ്സ് തന്നെ കയറി പിടിച്ചു.. എതിർത്തപ്പോൾ കൂട്ടുകാരുടെ മുൻപിൽ വെച്ച് എന്നെ തല്ലി.. മുഖത്ത് തുപ്പി.....
ഭാർഗവന്റെ രക്തം തിളയ്ക്കാൻ ഇതു തന്നെ ധാരാളമായിരുന്നു...
അയാൾ ബോസ്സിന്റെ കുടുംബത്തെ കുറിച്ച് തന്റെ കിങ്കരന്മാരെ വിട്ട് അന്വേഷിച്ചു...
കൃഷികൊണ്ട് ജീവിക്കുന്ന ഒരു സാധാരണ കുടുംബം... ചന്ദ്ര ബോസ്സിനെ കൂടാതെ ഒരു മകളും കൂടി മാത്രം... അത് അവന്റെ ചേച്ചി ആയിരുന്നു...
ഹേമ ... വിവാഹം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിരുന്നു അവളുടെ... ഒരു പ്രൈവറ്റ് ബാങ്കിൽ ജോലിക്ക് പോകുന്നുണ്ട്...
ഒരു ദിവസം ചന്ദ്ര ബോസിന് ഒരു ഫോൺ കാൾ വന്നു...
നീയാണോ ചന്ദ്ര ബോസ്സ്...
അതേ.. ആരാണ് വിളിക്കുന്നത്...
അത് പറയാം... പക്ഷേ നേരിൽ കാണണം..കാണണമെങ്കിൽ ഞാൻ പറയുന്ന സ്ഥലത്ത് വരണം...
അവിടെ വന്നാൽ നമുക്ക് പരിചയപ്പെടാം.. ഞാൻ ആരാണ് എന്ന് അറിയുകയും ചെയ്യാം...
വന്നില്ലെങ്കിലും കുഴപ്പമൊന്നും ഇല്ല... വന്നാൽ നിന്റെ ചേച്ചിയെ കൂട്ടികൊണ്ടുപോകാം...
വന്നില്ലെങ്കിൽ അവൾ എന്റെ കൂടെ ഇവിടെ നിൽക്കട്ടെ കുറച്ചു ദിവസം കഴിഞ്ഞു ഞാൻ തന്നെ വീട്ടിൽ കൊണ്ടുവന്ന് ആക്കിയേക്കാം...
ഇന്നു തന്നെ അവളെ കൊണ്ടുപോകണം എങ്കിൽ നീ ഇന്നു തന്നെ വരണം... ഞാൻ പറയുന്ന സ്ഥലം ഓർത്തു വെച്ചോ.. പിന്നെ പോലീസിൽ അറിയിക്കുന്നതിൽ വിരോധം ഒന്നുമില്ല... അവർ നിന്റെ ചേച്ചിയെ രക്ഷിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ....
ഫോണിൽ കൂടിയുള്ള സംസാരം കേട്ട് അവൻ കിടുങ്ങിപ്പോയി... വീട്ടിൽ പറഞ്ഞാൽ അമ്മ BP കൂടി മരിച്ചുപോകാൻ വരെ സാധ്യതയുണ്ട്...
അച്ഛന്റെ കാര്യവും അങ്ങനെ ഒക്കെ തന്നെ...
അവർ ആരാണ്.. എന്തിനാണ് ചേച്ചിയെ കടത്തി വെച്ചിരിക്കുന്നത്.. പണത്തിനു വേണ്ടി അല്ല എന്നുറപ്പാണ്... വിളിച്ച ആൾ
💬 Comments
View all comments