Chapter Title : തുടക്കവും ഒടുക്കവും 3 [ശ്രീരാജ്]
കേട്ടു...
മഞ്ജിമ എത്തുന്നതിനു മുൻപേ ബാക്കി എല്ലാവരും വീടിനു വെളിയിൽ എത്തിയിരുന്നു.. ബ്ലാക്ക് മിനി കൂപ്പർ കാറിൽ നിന്നും ഇറങ്ങി, ബ്ലൂ ജീൻസും, കറുത്ത ഷർട്ടും തലയിൽ പർദ്ദയും അണിഞ്ഞു ഹൈ ഹീൽ ഇട്ടു, വെളുത്തു ആവശ്യത്തിന് തടി ഉള്ള, ചുണ്ടിൽ ലിപ്സ്റ്റിക്ക് ഇട്ട ഫാത്തിമ വീട്ടിലേക്കു നടന്നടുത്തു.. അച്ഛനും അമ്മയും അനിയത്തിയും അങ്ങോട്ട് തന്നെ നോക്കി നിൽക്കുക ആയിരുന്നു, മഞ്ജിമ അപ്പോൾ ഉറക്കെ പറഞ്ഞു : അമ്മേ, അതാണ് ഫാത്തിമ ചേച്ചി.. അമ്മ ഉഷക്ക് മാത്രമേ അറിയുള്ളു അതാരാണ് എന്നു. അച്ഛനും അനിയത്തി അഞ്ജുവും അമ്മയെയും മഞ്ജിമയെയും മാറി മാറി നോക്കി ആരാണ് എന്നറിയാനുള്ള ആകാംക്ഷ കൊണ്ട്. അതിനു മുന്നേ നല്ലൊരു ചിരി പാസ്സാക്കി ഫാത്തിമ വീടിനു മുന്നിൽ എത്തി, കൈ കൂപ്പി ചെറുതായി കുമ്പിട്ട് എല്ലാവരെയും നോക്കി പറഞ്ഞു : നമസ്കാരം... മഞ്ജിമ ഒഴിച്ച് ബാക്കി എല്ലാവരും അതെ പോസിൽ തിരിച്ചു നമസ്കാരം പറഞ്ഞു.. ഫാത്തിമ : ഉള്ളിലേക്ക്..... ഉഷ : അയ്യോ, വരൂ. മോൾ പറഞ്ഞിട്ടുണ്ട്, കൂടെ വർക്ക് ചെയ്യണത് ആണ് ന്നു... അപ്പോളാണ് സദാഷിവനും അഞ്ചുവിനും ഏകദേശ രൂപം കിട്ടിയത്.
ആദ്യമായി കാണുന്ന പോലെ ആയിരുന്നില്ല ഫാത്തിമയുടെ മഞ്ജുവിനോട് ഉള്ള പെരുമാറ്റം. വീട്ടിൽ കയറി മഞ്ജുവിന്റെ തോളത്തു കൈ ഇട്ട് കാലങ്ങൾ ആയി പരിചയം ഉള്ള പോലെ ആയിരുന്നു മഞ്ജുവിന്റെ വീട്ടുകാരുടെ മുന്നിൽ ഫാത്തിമയുടെ പെരുമാറ്റം.
മഞ്ജിമയോട് പോയി റെഡി ആവാൻ പറഞ്ഞു വീട് മുഴുവൻ ചുറ്റി കണ്ട് ഉഷയോടും അഞ്ജുവിനോടും അച്ഛനോടും കുശലന്വേഷണങ്ങൾ നടത്തി വളരെ പെട്ടെന്ന് തന്നെ കയ്യിലെടുത്തു
💬 Comments
View all comments