0%

Chapter Title : തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.4K

പതിയെ കണ്ണുകൾ തുറന്നു മഞ്ജിമ ചുവരിലെ ക്ലോക്കിലേക്ക് നോക്കി. സമയം 9 മണി കഴിഞ്ഞിരിക്കുന്നു. അടുത്ത് ഫാത്തിമയും ഉണ്ടായിരുന്നില്ല. പെട്ടെന്നാണ് ഫാത്തിമ ഇന്നലെ പറഞ്ഞ 10 മണിയുടെ കാര്യം മഞ്ജിമക്ക് ഓർമ വന്നത്. ഉടനെ ചാടി എഴുന്നേറ്റു പുറത്തു ഇറങ്ങിയ മഞ്ജിമ കണ്ടത് കുളിച്ച് റെഡി ആയി മെറൂൺ കളർ ഉള്ള ചുരിദാർ ഇട്ടു റെഡി ആയി ഇഡ്ഡലി കഴിക്കുന്ന ഫാത്തിമയെ ആണ്. തൊട്ടു അരികിലായി തന്നെ അമ്മയും അഞ്ജുവും ഉണ്ടായിരുന്നു.

കുംഭകർണി എഴുന്നേറ്റു വരുന്നത് നോക്ക് അമ്മേ.. അഞ്ജുവിന്റെ വക ആയിരുന്നു ഡയലോഗ്...

ഫാത്തിമ ചിരിച്ചു കൊണ്ട് : അപ്സരയെ ഞാനാ വിട്ടത്, എഴുന്നേൽപ്പിക്കാൻ.. അപ്സരയെ പൊക്കി എടുത്തു മഞ്ജിമ പറഞ്ഞു : സ്കൂളിൽ പോണ്ടേ?...

അപ്സര : അമ്മ എന്ത് പൊട്ടി ആണ്, ഇന്ന് ശനിയാ..

മഞ്ജിമ : ഞാനതു മറന്നു..

അപ്സരയെ അഞ്ജുവിനെ ഏൽപ്പിച്ചു ഫാത്തിമയോട് പറഞ്ഞു " ഞാൻ വേഗം റെഡി ആയി വരാം ഇത്ത "..

ഉഷ : മഞ്ജു ചൂടുവെള്ളം ഞാൻ ഇപ്പോൾ കൊണ്ട് വരാം...

ഫാത്തിമ ഇന്നലെ പറഞ്ഞത് മറന്നു പോയിരുന്ന മഞ്ജിമ, ഫാത്തിമയെ നോക്കി ഇളിഞ്ഞ മുഖഭാവം കാണിച്ചു...

ഫാത്തിമ : മറവി നന്നല്ലാട്ടോ?..

മഞ്ജിമ ഇളിഞ്ഞ ചിരി ചിരിച്ചു നടന്നു, പിന്നാലെ അമ്മ ഉഷയും.... വെളുത്തു ചുവന്ന പൂക്കൾ ഉള്ള സിംഗിൾ പീസ് ജോർജ്റ്റ് ഡ്രസ്സ്‌ ധരിച്ചു കൊണ്ട് അപ്സരക്ക് ഉമ്മകൾ കൊടുത്തു, ജോലി ഉണ്ട് എന്നു സമാധാനിപ്പിച്ചു ഫാത്തിമയുടെ ഒപ്പം കാറിൽ കയറി യാത്ര തുടങ്ങി മഞ്ജിമ.

ഇന്നലെ സംസാരിച്ച കാര്യങ്ങൾ ഫാത്തിമ

💬 Comments

View all comments