Chapter Title : തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]
ചെയ്യാൻ പറ്റും.
അഞ്ചു : ശോ, നിന്റെ അത്ര ലുക്ക്എനിക്ക് കിട്ടില്ലല്ലോ, എന്നാലും ബ്യൂട്ടി പാർലറിൽ പോയാൽ ഇങ്ങനൊക്കെ മാറാൻ പറ്റുമോ. ചേച്ചിടെ മുടി കണ്ടു കൊതിയാവുന്നു. എനിക്ക് കൂടെ ഇങ്ങനെ ചെയ്യണം..
മഞ്ജു : ആദ്യം മോളു നന്നായി പടിക്ക്. എന്നിട്ട് ഒരു ജോലി വാങ്. എന്നിട്ടാവാം.
അഞ്ചു : മ്മ്... ഓ ശരി.
മഞ്ജു : എന്ത് ശരി, അല്ലെങ്കിൽ എന്റെ അവസ്ഥ ആവും ഉണ്ടാവുക. അടുക്കള പണിയും വേദനകളും.
അഞ്ചു : അതൊക്കെ മാറിയില്ലേ,, ഇത്ത പറഞ്ഞതു ഞാൻ കേട്ടല്ലോ അമ്മയോട്, കൊച്ചിയിലെ ജോലി സ്ഥിരം ആക്കി തരാൻ പോവാണ് എന്നു.
മഞ്ജിമ ഒന്നു ഞെട്ടി...
അഞ്ചു : ചേച്ചി പോവുന്നുണ്ടോ?..
മഞ്ജു : എന്തെ പോണോ?..
അഞ്ചു : പോയി രക്ഷപ്പെടാൻ നോക്ക് ചേച്ചി. ഈ കാട്ടു മുക്കിൽ നിന്നും. പിന്നിൽ ഉഷ നടന്നു വന്നു. കൂടെ ഫാത്തിമ ഉണ്ടായിരുന്നില്ല. പിന്നിലേക്ക് നോക്കിയപ്പോൾ ഫോണിൽ സംസാരിക്കുന്നതു കണ്ടു.
ഉഷ : എത്ര ഭാഷയാ സംസാരിക്കുന്നെ, എന്തിനെ കുറിച്ചും അറിയാം. ഇത്രേം വിവരം ഉള്ള ആരെയും കണ്ടിട്ടില്ല ഞാൻ. മൂന്നു പേരും കുറച്ചകലെ ഫോണിൽ വേറൊന്നും ശ്രദ്ധിക്കാതെ സംസാരിക്കുന്ന ഫാത്തിമയെ നോക്കി.
ഉഷ കുറച്ച് നേരത്തെ ഇടവേളയ്ക്കു ശേഷം ചോദിച്ചു : എന്താ തീരുമാനിച്ചത്, ജോലിക്കാര്യം...
മഞ്ജു ഒന്നു സ്റ്റക്ക് ആയി, എന്നിട്ട് പറഞ്ഞു : അമ്മേ, അത് അപ്പു. ഞാനെങ്ങിനെ അവളെ വിട്ട് പോവുക.
ഉഷ : മോളെ, നല്ലൊരു അവസരം ആണ് എന്നാ എനിക്ക് തോന്നുന്നത്. ഞങ്ങൾ ഇല്ലേ ഇവിടെ അപ്പുവിനെ നോക്കാൻ. പിന്നെ ജോലിയെല്ലാം പഠിച്ചെടുത്താൽ പിന്നെ അപ്പുവിനെ അങ്ങോട്ട് കൊണ്ട് പോവാം എന്നല്ലേ പറഞ്ഞെ. അതും പോരാഞ്ഞു ഇപ്പോൾ കിട്ടുന്ന ശമ്പളത്തിന്റെ മൂന്നു ഇരട്ടി കിട്ടില്ലേ. മഞ്ജു കാലിന്റെ ഇടയിൽ നിന്ന് തിരകളെ നോക്കി ചിരിക്കുക ആയിരുന്ന അപ്പുവിനെ നോക്കി ഒന്നും മിണ്ടാതെ നിന്നു.
ഉഷ : എന്തായാലും ഈ ആഴ്ച അവിടെ നിൽക്കണ്ടേ, നോക്ക് എങ്ങിനെ ഉണ്ട് എന്നു. എല്ലാം ശരിയാണെങ്കിൽ കുഴപ്പം ഇല്ലല്ലോ.
മഞ്ജു അതിശയിച്ചു
💬 Comments
View all comments