Chapter Title : തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]
നല്ലൊരു നിലയിൽ എത്തിക്കാൻ എനിക്ക് പറ്റി. ദുഃഖം ഉണ്ട്, അവരുടെ കുട്ടികാലം മിസ്സായതിൽ, അതുപോലെ അഭിമാനം ഉണ്ട് ഇന്ന് അവർ എത്തി നിൽക്കുന്ന ഉയരവും കാണുമ്പോൾ..
മഞ്ജിമ ഒന്നും മിണ്ടാതെ ആലോചനയിൽ മുഴുകി..
ഫാത്തിമ : ഇനി ആലോചിച്ചു പറഞ്ഞാൽ മതി.. ഒന്നു ഉറപ്പ് തരാം, എന്റെ കൂടെ നിന്നാൽ മഞ്ജു ഒരിക്കലും വഴിയാധാരം ആവില്ല.
മഞ്ജിമ ഉറങ്ങാതെ കൺമിഴിച്ചു കിടന്നു. ഫാത്തിമ തൊട്ടരികിൽ സുഖ നിദ്രയിലും..
മഞ്ജു കണ്ണ് മിഴിച്ചു. പതിയെ എഴുന്നേറ്റു പുറത്തു വന്നു. കണ്ടത് അണിഞ്ഞൊരുങ്ങി ഇരിക്കുന്ന അനിയത്തി അഞ്ജുവിനെ ആണ്.
അഞ്ചു : ഞാൻ വിളിക്കാൻ വരാരുന്നു
ചേച്ചീനെ. വേഗം റെഡി ആവാൻ നോക്ക്. പോവണ്ടേ നമുക്ക്. അമ്മ റെഡി ആയിക്കൊണ്ടിരിക്കാണ്.
മഞ്ജു : എങ്ങോട്ട്?..
അഞ്ചു : അത് ശരി, ചേച്ചിയോട് പറഞ്ഞില്ലേ?, കറങ്ങാൻ പോവാംന്നു ഇത്ത ആണ് പറഞ്ഞത്. ഇന്ന് വർക്ക് ഒന്നുല്ല, കറങ്ങാൻ പോവല്ലേ ന്നു..
മഞ്ജിമ അന്തം വിട്ടു.... അതൊക്കെ എപ്പോൾ ഉണ്ടായി..
മഞ്ജു ഫാത്തിമയെ അന്വേഷിച്ചു നടന്നു. ഫാത്തിമ വീടിനു പുറത്തു അച്ഛന്റെ ഒപ്പം ഉണ്ടായിരുന്നു.
നീല കളർ ചുരിദാർ ആയിരുന്നു വേഷം. മഞ്ജിമ ഫാത്തിമയുടെ അടുത്ത് ചെന്നു ചോദിച്ചു : ഇപ്പോൾ ഇന്ന് പോണ്ടേ?..
ഫാത്തിമ : ഞായർ അല്ലെ, എല്ലാവർക്കും അവധി അല്ലെ.. അമ്മേ,,,, എന്നു വിളിച്ചു അപ്സര ഓടി വന്നു. പുത്തൻ ഉടുപ്പും ഇട്ടു. മഞ്ജിമ അപ്സരയെ പൊക്കി എടുത്തു ഉമ്മ വച്ചു. അപ്സര : കടല് കാണിക്കാം ന്നു പറഞ്ഞു..
മഞ്ജു : ആര്..
അപ്സര ഫാത്തിമയെ ചൂണ്ടി
💬 Comments
View all comments