Chapter Title : തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]
: അമ്മേ, അത് അപ്പു. ഞാനെങ്ങിനെ അവളെ വിട്ട് പോവുക.
ഉഷ : മോളെ, നല്ലൊരു അവസരം ആണ് എന്നാ എനിക്ക് തോന്നുന്നത്. ഞങ്ങൾ ഇല്ലേ ഇവിടെ അപ്പുവിനെ നോക്കാൻ. പിന്നെ ജോലിയെല്ലാം പഠിച്ചെടുത്താൽ പിന്നെ അപ്പുവിനെ അങ്ങോട്ട് കൊണ്ട് പോവാം എന്നല്ലേ പറഞ്ഞെ. അതും പോരാഞ്ഞു ഇപ്പോൾ കിട്ടുന്ന ശമ്പളത്തിന്റെ മൂന്നു ഇരട്ടി കിട്ടില്ലേ. മഞ്ജു കാലിന്റെ ഇടയിൽ നിന്ന് തിരകളെ നോക്കി ചിരിക്കുക ആയിരുന്ന അപ്പുവിനെ നോക്കി ഒന്നും മിണ്ടാതെ നിന്നു.
ഉഷ : എന്തായാലും ഈ ആഴ്ച അവിടെ നിൽക്കണ്ടേ, നോക്ക് എങ്ങിനെ ഉണ്ട് എന്നു. എല്ലാം ശരിയാണെങ്കിൽ കുഴപ്പം ഇല്ലല്ലോ.
മഞ്ജു അതിശയിച്ചു : ഈ ആഴ്ചയോ?..
ഉഷ : എന്നോട് പറഞ്ഞു ദിവസവും പോയി വരുമ്പോൾ ഒരുപാട് സമയം പോവുന്നുണ്ട്, ക്ഷീണിക്കുന്നുണ്ട്, അതുകൊണ്ട് ജോലി മുഴുവനായി നടക്കുന്നില്ല എന്നു.. മഞ്ജു ഒന്നും പറഞ്ഞില്ല..
മഞ്ജു കുറച്ച് ആലോചിച്ചു അപ്പുവിനെ അഞ്ജുവിന്റെ കയ്യിൽ കൊടുത്തു ധാ വരുന്നു എന്നു പറഞ്ഞു നടന്നു ഫാത്തിമയുടെ അടുത്തേക്ക്..
ഫോൺ വിളി കഴിഞ്ഞ ഫാത്തിമയോട് : ഈ ആഴ്ച അവിടെ നിക്കണോ?..
ഫാത്തിമ : എന്തെ മനം മാറ്റം വല്ലതും ഉണ്ടോ?..
ഫാത്തിമ : അതല്ല, നിക്കണ്ടത് വെള്ളിയാഴ്ച അല്ലെ..
ഫാത്തിമ : പോയി വരണം എങ്കിൽ മഞ്ജുവിന് ഞാൻ വേറെ ആരെയെങ്കിലും ഏർപ്പാടാക്കി തരാം. എനിക്ക് വർക്ഔട് ആവുന്നില്ല. ജോലി ഒരുപാട് ഉണ്ട്. ഓരോ മണിക്കൂറും വിലപ്പെട്ടതാണ്.
മഞ്ജു : മ്മ്..
ഫാത്തിമ : നിന്റെ കാര്യത്തിലും സമയം വിലപ്പെട്ടതാണ്. നമുക്കു സമയം കുറച്ചേ
💬 Comments
View all comments