Chapter Title : തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]
പ്രെസ്സ് ചെയ്തു. ഗേറ്റ് ഓട്ടോമാറ്റിക് ആയി തന്നെ തുറന്നു. കല്ലിട്ട പേവ്മെന്റും നടുവിൽ ചെറിയ വാട്ടർ ഫൗണ്ടഷനും മുറ്റത്തു ഉള്ള ആ വലിയ വീടിന്റെ ബോർഡ് മഞ്ജിമ വായിച്ചു : " ബീഗം മൻസിൽ "..
കാർ നിർത്തി മഞ്ജുവിനോട് ഇറങ്ങാൻ പറഞ്ഞു ഫാത്തിമയും കാറിൽ നിന്നും ഇറങ്ങി. അപ്പോഴേക്കും വലിയ വാതിൽ തുറന്നു 25 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി വാതിൽ തുറന്നു.. ഫാത്തിമയുടെ പിന്നാലെ തന്നെ വീട്ടിലേക്കു കയറിയ മഞ്ജിമ വീടിന്റെ ഉൾവശം കണ്ട് അന്തം വിട്ടു പോയി. അത്രക്കും മനോഹരം ആയ വർക്കുകളും ലൈറ്റുകളും ചുവരിൽ പെയിന്റിംഗ്സുകളും ഒക്കെ തൂക്കി മനോഹരം ആയി ഡെക്കറേറ്റ് ചെയ്ത വീട്..
ഫാത്തിമ പറഞ്ഞു : വാ, ഉമ്മയെ കാണിച്ചു തരാം.. കിടപ്പാണ്..
മഞ്ജിമ യന്ത്രികമായി ഫാത്തിമയുടെ പിന്നാലെ നടന്നു. താഴെ തന്നെ ഉള്ള റൂമിൽ ഫാത്തിമയുടെ പിറകെ നടന്നു കയറിയ മഞ്ജു കണ്ടു വയസ്സായി തൊലി ചുളിഞ്ഞു കട്ടിലിൽ മുകളിലോട്ട് നോക്കി കിടക്കുന്ന സ്ത്രീയെ.
മൂത്രം പോവാൻ അടക്കം ട്യൂബ് ഇട്ടിരുന്ന സ്ത്രീയുടെ തലയുടെ അടുത്ത് തന്നെ ചെന്നു ഫാത്തിമ ഇരുന്നു നെറ്റിയിൽ ഉമ്മ വച്ചു കുറച്ച് കുശലന്വേഷണങ്ങൾ നടത്തി ഫാത്തിമ.
വാതിൽ തുറന്ന പെൺകുട്ടി റൂമിലേക്ക് കടന്നു വന്നു. ഫാത്തിമ ആ കുട്ടിയോട് ഉമ്മാക്ക് ഭക്ഷണം കൊടുത്തോ, മരുന്ന് കൊടുത്തോ, പാഡ് മാറ്റിയോ എന്ന് എല്ലാം ചോദിച്ചു..
എല്ലാറ്റിനും ചെയ്തു എന്നുള്ള ഉത്തരം കിട്ടിയ ഫാത്തിമ തന്റെ ഉമ്മയോട് പോയി വരാട്ടോ എന്നു പറഞ്ഞു റൂമിൽ നിന്നും മഞ്ജിമയെ കൂട്ടി പുറത്തു ഇറങ്ങി.
💬 Comments
View all comments