Chapter Title : തുടക്കവും ഒടുക്കവും 5 [ശ്രീരാജ്]
മീഡിയ യൂസ് ചെയ്യുന്നില്ല. പിന്നെ അവൻ എങ്ങനെ എന്നെ കോൺടാക്ട് ചെയ്യും ".....
മഞ്ജിമ ഫോൺ എടുത്തു റീചാർജ് ചെയ്ത് തന്റെ സിം വീണ്ടും ആക്ടിവേറ്റ് ചെയ്തു. വാട്സ്ആപ്പ് തുറന്നു. രണ്ട് വർഷം മുൻപ് ഉള്ള അപ്പുവിന്റെ ഫോട്ടോ ആണ് പ്രൊഫൈൽ പിക്ചർ.
മഞ്ജിമ അഭിയുടെ പ്രൊഫൈൽ തുറന്നു. മഞ്ജിമയുടെ നെഞ്ചോന്നു പിടഞ്ഞു. വെളുത്ത ബനിയനും നീല ജീൻസും ഇട്ടു പൊടി മീശ വച്ചുള്ള സുന്ദരൻ ചെക്കന്റെ ഫോട്ടോ ഏതോ മാളിൽ നിൽക്കുന്നത്.
മഞ്ജിമ സ്റ്റാറ്റസ് കൂടെ നോക്കി, അതിലും ഉണ്ടായിരുന്നു " എന്ജോയിങ് വിത്ത് ഫ്രണ്ട്‌സ് എന്ന " തലകെട്ടോടെ അഞ്ചാറു ഫോട്ടോസ്. മാളിൽ ഫ്രണ്ട്സുമായി കറങ്ങുന്ന ഫോട്ടോയിൽ അഭിക്കൊപ്പം അപ്പുറവും ഇപ്പുറവും രണ്ട് പെണ്ണുങ്ങൾ നിൽക്കുന്ന ഫോട്ടോയും ഉണ്ടായിരുന്നു. മഞ്ജിമക്ക് എന്തെന്നില്ലാത്ത അസൂയയും കുശുമ്പും ദേഷ്യവും ആണ് മനസ്സിൽ വന്നത്.
എത്ര നേരം അഭിയുടെ ഫോട്ടോയിൽ മഞ്ജിമ നോക്കി കിടന്നു എന്നറിയില്ല. സ്വയം പറഞ്ഞു " ഇവന് മാത്രം ഒരു മാറ്റവും ഇല്ലല്ലോ. തടിച്ചിട്ടു കൂടി ഇല്ല ചെക്കൻ ". മഞ്ജിമ കണ്ണടച്ചു. അഭിയുടെ മുഖം മാത്രം ആണ് കണ്ണുകളിൽ മനസിനുള്ളിൽ.
" ശെടാ ".... മഞ്ജിമ സ്വയം പറഞ്ഞു.
മഞ്ജിമക്ക് എവടെ നിന്നും വന്നു ഈ ഐഡിയ എന്നറിയില്ല, പഴയ മഞ്ജിമയെ മാത്രമല്ലെ അറിയൂ അഭിക്കു, ഇന്നുള്ള മഞ്ജിമ എങ്ങനെ എന്ന് കാണിക്കണ്ടെ, അതുപോലെ മെസ്സേജ് ചെയ്യുമോ എന്നുകൂടി നോക്കാലോ എന്ന് കരുതി മഞ്ജിമ തന്റെ പ്രൊഫൈൽ പിക്ചർ രണ്ട് വർഷത്തിന് ശേഷം മാറ്റി.
കൊച്ചിയിലെ പേര് കേട്ട ഫാഷൻ ഫോട്ടോ ഗ്രാഫർ
💬 Comments
View all comments