Chapter Title : തുടക്കവും ഒടുക്കവും 5 [ശ്രീരാജ്]
ചേഞ്ച് ആർക്കാ ഇഷ്ടമില്ലാത്തത്.
അഭി : പക്ഷെ ഇങ്ങനെ ഒരു ചേഞ്ച്. അടിപൊളി ആയിട്ടുണ്ട്. കൊച്ചി അല്ലെ കൊച്ചി....
മഞ്ജിമ : നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ. അതെന്താ?..
അഭി : തടി പോയെടി. ഇവിടെ ഫുഡ് കണക്കാ.
മഞ്ജിമയും അഭിയും തമ്മിലുള്ള ചാറ്റ് നീണ്ടു പോയി. അഭി തന്റെ ജോലിയെ കുറിച്ചും മറ്റും മഞ്ജുവിനോട് പറഞ്ഞപ്പോൾ, മഞ്ജു താൻ പഠിച്ച ജോലി ആണ് ചെയ്യുന്നത്, ഒരു ഫാഷൻ ഡിസൈനർ കമ്പനിയിൽ എന്ന് മാത്രം പറഞ്ഞു.
അഭിക്കു പഴയ കാര്യങ്ങൾ മഞ്ജുവിനോട് പറഞ്ഞു അയവിറക്കണം എന്നുണ്ടായിരുന്നു എങ്കിൽ കൂടി ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കും എന്നുള്ളത് കൊണ്ട് മുന്നോട്ട് പോയില്ല.
മഞ്ജുവും മനസ്സ് കൊണ്ട് ആഗ്രഹിച്ചു, അഭി പഴയ കാര്യങ്ങൾ തന്നോട് പറഞ്ഞിരുന്നു എങ്കിൽ.
വീട്ടിലെ കാര്യങ്ങൾ ഒക്കെ സംസാരിച്ച ശേഷം മഞ്ജിമ ചോദിച്ചു : കല്യണം ശരിയായി കേട്ടല്ലോ?..
അഭി ഒന്നു മൂളുക മാത്രം ചെയ്തു : മ്മ്മ്...
അഭിയുടെ സമ്മതത്തോടെ ആണ് കല്യാണ കാര്യം നടക്കുന്നത് എങ്കിൽ കൂടെ മഞ്ജിമയോട് അത് പറയാൻ തോന്നിയില്ല അഭിക്ക്.
അഭി : അമ്മ പറഞ്ഞാൽ പിന്നെ എന്ത് ചെയ്യാൻ പറ്റും.
മഞ്ജിമ : ഈ കാര്യത്തിലും അമ്മ ആണോ മോനെ. നിന്റെ ജീവിതം നീയല്ലേ നോക്കണ്ടേ.
അഭി : നിനക്ക് എന്നെ അറിഞ്ഞൂടെ...
മഞ്ജിമ : മ്മ്, കുട്ടീടെ ഫോട്ടോ ഉണ്ടോ?..
അഭി ഒന്നു മടിച്ചു എങ്കിലും മഞ്ജിമ അറിഞ്ഞ സ്ഥിതിക്ക് മറച്ചു വക്കാൻ ഇനി എന്താ എന്നുള്ളത് കൊണ്ട് തന്നെ
💬 Comments
View all comments