Chapter Title : തുടക്കവും ഒടുക്കവും 5 [ശ്രീരാജ്]
പ്രണയം അങ്ങിനെ മറക്കാൻ ആർക്കും ആവില്ല എന്ന ഓർമപ്പെടുത്താലോടെ...
മഞ്ജിമ : ഹൈ ഡാ, ഇവിടെ ഒക്കെ ഉണ്ട്.
അഭി : എവടെ? നാട്ടിൽ ആണോ?
മഞ്ജിമ : ഇപ്പോൾ കൊച്ചിയിൽ ആണ്.
അഭി : ആഹാ, അതെപ്പോൾ എത്തി?. ആ പെരട്ട തള്ള നിന്നെ വിട്ടോ..
മഞ്ജിമക്ക് ചിരി വന്നു. സരസ്വദിയെ പെരട്ടു തള്ള എന്നുള്ള അഭിയുടെ വിളി കേട്ട്.
മഞ്ജിമ : ഓ, അവരുടെ സമ്മതം ഒന്നും വേണ്ടടാ..
അഭി : അതെന്താടീ... പഴയ ഭീകര സ്വഭാവം മാറ്റിയോ അവർ?..
മഞ്ജിമ : അതറിയില്ല. ചാൻസ് കുറവാണു മാറ്റാൻ. ജന്മനാ ഉള്ളതല്ലേ. അങ്ങിനെ പോവില്ലല്ലോ.
അഭി : പിന്നെ എങ്ങിനെ?..
മഞ്ജിമ : അവര് ആരുമല്ല എന്റെ ഇപ്പോൾ, എന്നോട് അഭിപ്രായം പറയാൻ. ഡിവോഴ്സ് ആയെടാ..
അഭി : ഓ, സോറി ഡീ , അറിഞ്ഞില്ല.
മഞ്ജിമ : നീയെങ്ങനെ അറിയാനാ, എന്നോ എങ്ങോട്ടോ പോയത് അല്ലെ.
അഭി ആലോചിച്ചു : ഞാൻ കാരണം നീ പ്രശ്നത്തിൽ പെട്ടു. അത് വഷളാക്കണ്ട എന്നത് കൊണ്ടല്ലേ ഞാൻ പിന്നെ. പിന്നെ മെസ്സേജ് ചെയ്യാൻ വന്നപ്പോൾ നീ ഉണ്ടായിരുന്നില്ല ലൈനിൽ. ഇടക്കിടക്ക് നോക്കും നീയുണ്ടോ ലൈനിൽ എന്നറിയാൻ.
മഞ്ജിമ : മ്മ്... എന്നാൽ വിളിച്ചു നോക്കാമായിരുന്നല്ലോ?.
അഭി : ഞാൻ കാരണം നിനക്കൊരു പ്രശ്നം വരരുത്. അതുകൊണ്ടാ ഞാൻ.
മഞ്ജിമ : മ്മ്മ്..
അഭി : ഫോട്ടോ നീ തന്നാണോ?...
മഞ്ജിമ : അതെന്താടാ?..
അഭി : ആളാകെ മാറിയല്ലോ, വിശ്വസിക്കാൻ ആവുന്നില്ല.
മഞ്ജിമ : ഒരു
💬 Comments
View all comments