Chapter Title : തുടക്കവും ഒടുക്കവും 5 [ശ്രീരാജ്]
രാവിലെ മുതൽ തന്നെ മഞ്ജിമയെ ചുറ്റി പറ്റി ഫാത്തിമയും ഉണ്ടായിരുന്നു. മഞ്ജിമയുടെ ഉള്ളിൽ ഉള്ള കാര്യം എത്ര വലുതാണ് എന്നറിയാൻ തന്നെ.
മഞ്ജിമ ദേഷ്യപ്പെട്ട ശേഷം ഒന്നു കണ്ണടച്ചു കുറച്ച് നേരത്തേക്ക് നിന്ന നിൽപ്പിൽ തന്നെ. പിന്നെ നേരെ പോയത് ബാത്‌റൂമിലേക്ക് ആയിരുന്നു.
എന്തിനാ അറിയില്ല, മഞ്ജിമയുടെ കണ്ണുകൾ നിറഞ്ഞു. ഒരുപാട് തവണ മുഖം വെള്ളം ഒഴിച്ചു കഴുകി. സ്വയം മുഖത്ത് രണ്ട് അടി അടിച്ചു ശക്തിയിൽ തന്നെ. എന്നിട്ട് മനസ്സിൽ പറഞ്ഞു : മഞ്ജു അവൻ നിന്റെ ആരുമല്ല. ആരുമല്ല. നീ നിന്റെ ലോകത്തു ആണ്. അവൻ അവന്റെയും.
മുഖം ഒന്നുടെ കഴുകി, ചെറിയ ടച്ച് അപ്പ് ചെയ്ത്, തന്റെ സ്വതസിദ്ധമായ പുഞ്ചിരി മുഖത്തു ഫിറ്റ് ചെയ്തു മഞ്ജിമ തിരിച്ചു നടന്നു എല്ലാവരുടെയും അടുത്തേക്ക്.
മഞ്ജു എല്ലാവരോടും സോറി പറഞ്ഞു കൊണ്ട് തുടങ്ങി. മൂഡ് ശരിയല്ലാത്തോണ്ട് പറ്റിയതാണ്. എല്ലാവരും ക്ഷമിക്കണം. ഐആം റിയലി റിയലി സോറി.
എല്ലാവരും മഞ്ജുവിനോട് ചിരിച്ചപ്പോൾ, മഞ്ജിമയുടെ ചുവന്ന കണ്ണുകളും വീർത്ത മുഖവും, ചുണ്ടിലെ വ്യാജ പുഞ്ചിരിയും കണ്ട് ജ്യുവലും ഫാത്തിമയും ഉറപ്പിച്ചു മനസ്സിൽ എന്തോ കാര്യമായ സങ്കടം ഉണ്ട് മഞ്ജുവിന്, ആരോടും പറയാൻ ഇഷ്ടപെടാത്ത, ഒരു സങ്കടം.
എച്ച് കെട്ടിയ പുഞ്ചിരിയുമായി മഞ്ജു തന്റെ ജോലിക്കാര്യങ്ങൾ തുടർന്നു കൊണ്ട് പോയി. നിഴല് പോലെ ഫാത്തിമ പിന്തുടർന്നിരുന്നു മഞ്ജുവിനെ എപ്പോഴും.
ഈവെനിംഗ് 6 മണിക്ക് ഫാത്തിമ പറഞ്ഞു : മഞ്ജു, നമുക്ക് ഇന്ന് അല്പം നേരത്തെ ക്ലോസ് ചെയ്തു പോവാം.
മഞ്ജു : 4 ദിവസമേ നമ്മുടെ കയ്യിൽ ഉള്ളു. അതിനു മുൻപേ തീർക്കണം.
ഫാത്തിമ : അതൊക്കെ തീരും ഞാനല്ലേ പറയണത്.
ഫാത്തിമ പറഞ്ഞാൽ അത് അന്തിമം ആണ്. പിന്നെ മഞ്ജിമ മറിച്ച് ഒന്നും പറയാൻ പോയില്ല.
കായലരികെ ഉള്ള മഞ്ജിമയുടെ ഇഷ്ടപ്പെട്ട ഹോട്ടലിൽ ഇഷ്ടപ്പെട്ട സീറ്റിൽ മഞ്ജിമക്ക് ഇഷ്ടപ്പെട്ട ഭക്ഷണം മുന്നിൽ വച്ച ശേഷവും യാതൊരു മാറ്റവും ഫാത്തിമ മഞ്ജുവിൽ കണ്ടില്ല. ഉള്ളിൽ എന്തോ കാര്യമായി കിടന്നു കളിക്കുന്നുണ്ട് എന്ന് മനസ്സിലായി ഫാത്തിമക്ക്.
അവിടെ നിന്ന് കുറച്ച് മാത്രം ദൂരമുള്ള
💬 Comments
View all comments