Chapter Title : തുടക്കവും ഒടുക്കവും 5 [ശ്രീരാജ്]
പറഞ്ഞു തീരുന്നതിനു മുൻപ് ശർദിക്കാൻ വാ പൊളിച്ചു. പൊത്തി പിടിച്ചു ഫാത്തിമയുടെ തുടകളിൽ വീണു.
മഞ്ജിമയെ പരിചയപ്പെട്ട മുതൽ ഉള്ളിലെ സങ്കടങ്ങൾ എല്ലാം മഞ്ജിമ കേട്ടിട്ടുണ്ട്. അറിഞ്ഞിരുന്നില്ല,,,,അഭി എന്ന പേരും ആളും മഞ്ജുവിന്റെ ഉള്ളിൽ ഇത്രക്കും വേരുകൾ താഴ്ത്തിയിരുന്നത്.
" വാഹ്ഹ്ഹ് " ആദ്യ വാൾ ആയിരുന്നു അത്. ഫാത്തിമയുടെ തുടയിലും നിലത്തും കൂടെ.
"അഭി, അഭി, അഭി "... മഞ്ജിമ പുലമ്പി കൊണ്ടിരുന്നു......... തന്റെ മനസ്സിന്റെ ഉള്ളിൽ അഭി എന്ന പേരിനു എത്രത്തോളം വ്യാപ്തി ഉണ്ട് എന്ന് ഫാത്തിമയുടെ മടിയിൽ കിടന്നു പുലമ്പി ഫാത്തിമക്ക് വീണ്ടും ബോധ്യം ആക്കി കൊടുത്തു.
ഫാത്തിമ തന്റെ പഴയ കാലം ചികഞ്ഞു എടുത്തു, ഒരിക്കൽ എങ്കിലും ഇങ്ങനെ ഒരാൾ, ആഴത്തിൽ തന്റെ മനസ്സിൽ കയറിയിട്ടുണ്ടോ, പതിഞ്ഞിട്ടുണ്ടോ എന്നറിയാൻ.
10 മണിയോടെ മഞ്ജിമ റെഡി ആയി വന്നു കാർ കി എടുത്തു. കണ്ടത് ഹാളിൽ ഇരിക്കുന്ന ഫാത്തിമയേ ആണ്.
മഞ്ജിമ പുഞ്ചിരിച്ചു ചോദിച്ചു: ഇത്ത പോയില്ലേ?.
ഫാത്തിമ : ഒന്നിച്ചു പോവാം എന്ന് വിചാരിച്ചു.
മഞ്ജിമ : എന്നാൽ ഇറങ്ങാം. ഒരുപാട് തീർക്കാൻ ഉണ്ട് പണികൾ.
പഴയ ഊർജ സ്വല ആയ മഞ്ജിമയെ ആണ് എല്ലാവരും കണ്ടത്. പക്ഷെ മുഖത്ത് ഇരിക്കുന്ന കണ്ണിനു ഉള്ള പ്രത്യേകത, "മനസ്സിന്റെ കണ്ണാടി ആണ് എന്നുള്ളത്", ഫാത്തിമക്ക് മാത്രമേ അറിയുന്നുണ്ടായിരുന്നുള്ളൂ.
ഒരു ദിവസം,രണ്ടാം ദിനം, മൂന്നാം ദിനം വൈകുന്നേരം കാറിൽ ഇരുന്നു ചോദിച്ചു ഫാത്തിമ മഞ്ജിമയോട് ചോദിച്ചു : സൊ, വാട്ട് എബൌട്ട് അബി...
മഞ്ജിമ വളരെ കൂൾ ആയി മറുപടി പറഞ്ഞു : ആ
💬 Comments
View all comments