Chapter Title : തുടക്കവും ഒടുക്കവും 5 [ശ്രീരാജ്]
: നിന്റെ ഉള്ളം തുടിക്കുന്നുണ്ട് അവനു വേണ്ടി. അവൻ നിന്റേതു ആവാൻ വേണ്ടി. നിനക്ക് അവനെ വേണം അല്ലെ.
മഞ്ജിമ : എന്റെ ഉള്ളിൽ ഉണ്ടായിട്ടു എന്ത് കാര്യം ഇത്ത.
ഫാത്തിമ പുഞ്ചിരിച്ചു : എന്റെ മഞ്ജു പെണ്ണുങ്ങൾ ഭയങ്കര മിസ്റ്റീരിയസ് ആണ് എന്ന് പറയുന്നത് വെറുതെ അല്ല. സിനിമ നടന്മാർ മുതൽ, എത്ര പണ ചാക്കുകൾ ആണ് നിന്റെ പിറകെ. നീയാണെങ്കിൽ ഒരു അഭിയുടെ പേരും പറഞ്ഞു കഴിഞ്ഞ മൂന്നു ദിവസമായി സങ്കടപ്പെട്ടു അടിച്ചോണ്ടിരിക്കുന്നു. നിനക്ക് തലയ്ക്കു വട്ടു ഉണ്ട് ഇടക്ക്.
ഫാത്തിമ : മഞ്ജു,,,, നീ ഇന്നലെ ചോദിച്ചു, എനിക്കങ്ങനെ ആരോടെങ്കിലും. ഇല്ല എനിക്കുണ്ടായിട്ടില്ല. പക്ഷെ അതിനു അർത്ഥം എല്ലാ ആണുങ്ങളും ചെറ്റകൾ ആണ് എന്നല്ല. ഞാൻ പോയില്ല, നിന്നു കൊടുത്തില്ല എന്നാണ്. എനിക്ക് എന്റേതായ ഒരു ലോകം ഉണ്ടാക്കണം തോന്നി, ഉണ്ടാക്കി ബാക്കി എല്ലാം ഞാൻ മറന്നു. നിരാകരിച്ചു.
ഫാത്തിമ തുടർന്നു : മഞ്ജു, നീ ഇപ്പോൾ എത്തി പെട്ടിരിക്കുന്നത് പ്രണയം എന്ന് പേരുള്ള വളരെ അഗാധമായ ഒരു കുഴിക്ക് അരികിലാണ്. നീയെന്തു പറഞ്ഞാലും ശരി. നീ അതിൽ ചാടി, ആ കുഴിയിൽ നീ മുങ്ങി താണ് കൊണ്ടിരിക്കുക ആണ്. അതിൽ നിന്നും കര കയറണം എങ്കിൽ....................
മുങ്ങി, മുങ്ങി നീ ഇല്ലാതാവുന്നത് എന്ത് വന്നാലും എന്നെ കൊണ്ട് കണ്ടിരിക്കാൻ പറ്റില്ല. അതിനല്ല നിന്നെ ഞാൻ വളർത്തിയത്. വലുതാക്കിയത്, ഇന്ന് ഈ നിലയിൽ എത്തിച്ചത്.
ഫാത്തിമ മഞ്ജിമയെ നോക്കി പറഞ്ഞു : നീയെല്ലാം എന്നോട് തുറന്നു പറഞ്ഞു എങ്കിൽ എനിക്ക് മനസിലാക്കാൻ പറ്റിയ
💬 Comments
View all comments