Chapter Title : തുടക്കവും ഒടുക്കവും 5 [ശ്രീരാജ്]
മഞ്ജിമയുടെ മനസിലേക്ക് കോടതി വരാന്ത വരെ ഉള്ള കാര്യങ്ങൾ മിന്നി മറഞ്ഞു. ഒരു ഭാര്യ, ഭാര്യയുടെ ഉത്തരവാദിത്തങ്ങൾ, ജോലികൾ എല്ലാം... വീണ്ടും അഭിയുടെ ഭാര്യ ആയി താൻ.
ഫാത്തിമ : കാട് ഇപ്പോഴേ കയറേണ്ട. വേറൊരു വഴി കൂടെ ഉണ്ട്. അത് നീ, അവന്റെ ഭാര്യ ആവുന്നതിനു പകരം, അവനെ നിന്റെ ഭർത്താവ് ആക്കുന്നത് ആണ്.
മഞ്ജിമ ഫാത്തിമയെ തന്നെ നോക്കി അവസാനം പറഞ്ഞത് മനസിലാവാതെ.
ഫാത്തിമ : നിന്റെ അമ്മ പറഞ്ഞിട്ടുണ്ടാവും ഒരിക്കൽ നിന്നോട്, കല്യാണത്തിന് മുൻപ്, ഭർത്താവിന്റെ വീട്ടിൽ പോയി, അടങ്ങി ഒതുങ്ങി, ഭർത്താവ് പറയുന്നത് കേട്ടു അനുസരിച്ചു ജീവിക്കണം എന്ന്.
മഞ്ജിമ : മ്മ്മ്...
ഫാത്തിമ : അത് തിരിച്ചും ആവാലോ, നീ പറഞ്ഞത് കേട്ട് അടങ്ങി ഒതുങ്ങി, നീ പറയുന്നത് കേട്ട്, എല്ലാം അനുസരിച്ചു ജീവിക്കുന്ന ഭർത്താവ് ആയി അവനും മാറാലോ. അല്ലെങ്കിൽ മാറ്റലോ.
മഞ്ജിമക്ക് കാര്യം പിടി കിട്ടി, മഞ്ജിമ ചിന്തയിൽ ആണ്ടു.
ഫാത്തിമ : ഇനി നീ ഡിസൈഡ് ചെയ്യ്. ഇതുവരെ നേടിയതും പഠിച്ചതും, ഉണ്ടാക്കിയ പേരും ഐഡന്റിട്ടിയും എല്ലാം കളയണോ അതോ...
മഞ്ജിമക്ക് ആലോചിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല, മഞ്ജിമ,, ഫാത്തിമ പൂർണമായി പറയുന്നതിനിടയിൽ കയറി പറഞ്ഞു : ഇത്രയും ഈ മഞ്ജിമ കഷ്ടപ്പെട്ടത് എല്ലാം വിട്ട് കുടുംബിനി ആവാൻ അല്ല. അവനെ നഷ്ടപ്പെട്ടാലും.
ഫാത്തിമ ഉറക്കെ ചിരിച്ചു കൊണ്ട് : അത് ഞാൻ കണ്ടു. ഒരു ഫോട്ടോ കണ്ട നീ എത്ര അടിച്ചു തീർത്തു എന്ന്. ഇനി അവന്റെ പ്രി വെഡിങ് ഫോട്ടോ, വെഡിങ് ഫോട്ടോ, റിസപ്ഷൻ
💬 Comments
View all comments