Chapter Title : തുടക്കവും ഒടുക്കവും 5 [ശ്രീരാജ്]
കൊടുത്തു കൊണ്ടിരുന്നു. ഫാത്തിമയുടെ ബാക്കി ബിസിനസിനെ കുറിച്ചും അതെങ്ങനെ മുന്നോട്ട് കൊണ്ടു പോകുന്നു എല്ലാം ഫാത്തിമയിൽ നിന്നും മഞ്ജിമ കുറച്ച് കുറച്ചായി പഠിച്ചു പൊന്നു.
ഇതിനിടയിൽ മഞ്ജിമ തന്റെ ഭർത്താവ് വിനയനുമായി ഉള്ള വിവാഹ ബന്ധം ഔത്യോഗികമായി വേർപെടുത്തി. ഫൈനൽ ഹിയറിങ്ങിനു വന്ന മഞ്ജിമയെ കണ്ട് സരശ്വതിയും വിനയനും വീട്ടുകാരും എല്ലാം അന്തം വിട്ടു. കാരണം ആ പഴയ മഞ്ജിമ ആയിരുന്നില്ല ഇന്ന് തങ്ങളുടെ മുൻപിൽ നിന്നിരുന്നത്. ആൾ ആകെ മാറി മോഡേൺ ആയി, സുന്ദരി ആയി......
അത് കൂടാതെ ഫാത്തിമയുടെ പ്ലാൻ പ്രകാരം മഞ്ജിമ തന്റെ വീട് പുതുക്കി പണിഞ്ഞു. ഓടും ആസ്ബട്ടോസും ഇട്ട വീട്ടിൽ നിന്നും പുതിയ ഫാഷനിൽ ഉള്ള ഇരുനില വീട്ടിലേക്കു മാറിയപ്പോൾ അമ്മ ഉഷ സന്തോഷം കൊണ്ട് മഞ്ജിമയെ കെട്ടിപിടിച്ചു. കാറിൽ സ്വയം ഡ്രൈവ് ചെയ്തു വരുന്ന മഞ്ജിമയെ കണ്ടും , പുതിയ വീടും കണ്ടും നാട്ടുകാർക്കും , റിലേഷനിൽ ഉള്ള ആളുകൾക്കും കണ്ണ് കടിയും, കൃമി കടിയും കൊണ്ട് ഉറങ്ങാൻ പറ്റാത്ത നാളുകൾ ആണ് സമ്മാനിച്ചത്.
കഴിവിന്റെ പരമാവധി ഉപയോഗിച്ച് ആത്മാർത്ഥതയോടെ എല്ലാ കാര്യങ്ങളും നോക്കാൻ തുടങ്ങിയ മഞ്ജിമയെ കണ്ട് ഫാത്തിമക്ക് വളരെ അഭിമാനവും സന്തോഷവും തോന്നി.
ഫാത്തിമക്ക് ഇന്ന് വരെ ചെയ്തതിൽ വേണ്ടിയിരുന്നില്ല, മണ്ടത്തരം ആയിപോയി എന്ന് തോന്നിയത് സാത്താറിന് കമ്പനിക്ക് മഞ്ജിമയെ ആദ്യമേ അയച്ചതിൽ ആണ്. കാരണം വർഷത്തിൽ ഒരു വട്ടം വന്നിരുന്ന സത്താർ കഴിഞ്ഞ നാലു മാസത്തിൽ ഇത് മൂന്നാം തവണ ആണ് നാട്ടിൽ വരുന്നത്.
വരുമ്പോൾ അയാൾക്ക് വേണ്ടതും മഞ്ജിമയെ ആയിരുന്നു. അതിനു പുറമെ
💬 Comments
View all comments