Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]
വഴി പരിചയ ഭാവം കാണിച് തങ്ങളെ ഉള്ളിലേക്ക് കടത്തി വിട്ടപ്പോൾ, അഭി ചോദിച്ചു : നല്ല പരിചയം ഉണ്ടല്ലോ. ഇടയ്ക്കിടയ്ക്ക് വരാറുണ്ടല്ലേ.
മഞ്ചിമ പുഞ്ചിരിച്ചു പറഞ്ഞു : ഫാഷൻ ഫീൽഡ് അല്ലെ അഭി, വരാതെ പറ്റില്ലല്ലോ.
അഭി : കൊച്ചിയിൽ അടിച്ചു പൊളി ആണല്ലേ അപ്പോൾ.
മഞ്ജിമ : കുറച്ച് നമ്മളും പൊളിക്കട്ടെടോ.
"അവോയ്ഡ് അൽക്കഹോൾ "എന്നുള്ള ഡോക്ടറുടെ ഉപദേശം തന്നെ ആണ്, മഞ്ജിമ അഭിക്കായി മാത്രം ബിയർ പറഞ്ഞത്.
പബ്ബിലെ ഒരുവിധം സ്റ്റാഫിന് മഞ്ജിമയെ അറിയാം എന്നുള്ളത് അഭിക്കു അത്ഭുതം ആയി തോന്നി. അഭി ചോദിക്കുകയും ചെയ്തു.
മഞ്ജിമ വളരെ വിദഗ്ദമായി എല്ലാം തന്റെ ബോസ്സിന്റെ തലയിൽ വച്ചു കൊടുത്തു. അതായതു ഫാത്തിമയുടെ.
തന്നെ ഇരുത്തി, ബോസ്സിന്റെ ഫോൺ വരുന്നുണ്ട്, സംസാരിച്ചു വരാം എന്ന് പറഞ്ഞു മഞ്ജിമ എങ്ങോട്ടോ പോയി.
അഭി ചുറ്റുപാടും നോക്കി,.. ബാംഗ്ലൂർ പബ്ബ് പോലെ തന്നെ, കുടിച്ചും അല്ലാതെയും ആടി മറയുന്ന പെണ്ണുങ്ങളും ആണുങ്ങളും, ഇരുട്ടിന്റെ അന്തരീക്ഷം, ഉച്ചത്തിലുള്ള ഡി ജെ.....
" ഒരു ബിയർ പോലും കുടിക്കാത്ത നീ എന്ത് ആണ് ആടാ " എന്നുള്ള മഞ്ജിമയുടെ ചോദ്യം മനസ്സിൽ ശരിക്ക് കൊണ്ടു. " താൻ കുടിക്കായിക ഇല്ല, കുടിച്ചാൽ, ഭയങ്കര റോങ്ങ് ആവും " എന്നുള്ള മറുപടി മഞ്ജിമ കേൾക്കാത്തതും, അഭിക്ക് വല്ലാതെ മനസ്സിൽ തട്ടി.
അഭി ഒന്നും നോക്കിയില്ല, ഒറ്റ വലി....... വലിയ ഗ്ലാസിന്റെ പകുതിയിൽ കൂടുതൽ വയറ്റിലോട്ട് ഇറക്കി, പബ്ബ് ആണെന്ന് മറന്ന് അഭി, ചുണ്ടുകളിലൂടെ പുറത്തേക്കു ചീറ്റിച്ചു തരിപ്പ്.
ചുണ്ടോന്നു തുടച്ചു ചുറ്റും നോക്കിയപ്പോൾ
💬 Comments
View all comments