Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]
, ഇപ്പോൾ അല്ലെങ്കിൽ കൂടി, വേറൊരാളുടെ ഭാര്യ ആയിരിക്കുന്ന സമയത്ത് മഞ്ജിമയുമായി ബന്ധം ഉണ്ടാക്കിയിരുന്നു എന്നുള്ളത്.
ഫോൺ എടുത്തു വിളിച്ചു അഭിക്ക്, ജലജ : അലറൽ ആയിരുന്നു : എത്രയും പെട്ടെന്ന് നാട്ടിൽ എത്തണം നീ......... ...........................................................................
ഒരുപോള കണ്ണടച്ചിട്ടില്ല അഭി. അമ്മയെ ഫേസ് ചെയ്യാൻ ഉള്ള മടി കൊണ്ട് റൂമിൽ തന്നെ അടച്ചു കൂടി ഇരുന്നു.
അമ്മയുടെ സ്കൂട്ടി പോകുന്ന ശബ്ദം കേട്ടതും അഭി ചാടി എഴുന്നേറ്റു പുറത്തേക്കു, താഴേക്കു നടന്നു, അല്ല ഓടി.
അമ്മയുടെ റൂമിൽ കയറി അഭി. കണ്ടത് ഫോണിൽ ഇംഗ്ലീഷിൽ ആരോടോ സംസാരിക്കുക ആയിരുന്ന മഞ്ജിമയെ ആണ്.
ജോലി സംബന്ധം ആയ കാര്യങ്ങൾ ആയിരുന്നു സംസാരിച്ചു കൊണ്ടിരുന്നത്.
അഭിയെ കണ്ട് മഞ്ജിമ കിടക്കയിൽ നിന്നും പതിയെ എഴുന്നേറ്റു. അഭിയുടെ നേർക്കു നടന്നു വന്നു. അഭിയുടെ തൊട്ടു മുന്നിൽ എത്തിയിട്ടും യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ഫോണിൽ സംസാരിച്ചു കൊണ്ട്, അഭിയുടെ പാറി പറന്നു കൊണ്ടിരുന്ന മുടിയിൽ ഒന്ന് തഴുകി, അഭിയോട് ആംഗ്യ ഭാഷയിൽ ചോദിച്ചു : വിശക്കുന്നുണ്ടോ?..
അഭി കടിച്ചു പിടിച്ചു നിന്നു, മഞ്ജിമ ഫോൺ കട്ട് ആക്കുന്ന വരെ.
അഭി അലറി : എന്തൊക്കെയാടീ ഇതു?..
മഞ്ജിമ : എന്ത്, ഞാൻ പറഞ്ഞതല്ലേ, നമ്മൾ ഒന്നിച്ചു നിന്റെ അമ്മയെ കാണും എന്ന്. കണ്ടു. ഇപ്പോൾ എല്ലാം ഓകെ ആയില്ലേ.
അഭി കണ്ണ് തുറിച്ചു കൊണ്ട് : എന്ത് ഓകെ എന്ന്?.
മഞ്ജിമ : നിന്റെ പറഞ്ഞു വച്ച കല്യാണം മുടക്കാൻ ആണ് നിന്റെ അമ്മ ഇപ്പോൾ പോയിട്ടുള്ളത്. അത് കഴിഞ്ഞു
💬 Comments
View all comments