Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]
വീട്ടിൽ..
മഞ്ജിമ ഉത്തരം പറയാതെ താഴെ നിലത്തു നോക്കി അല്പ നേരം, പിന്നെ ഒരു കരച്ചിൽ ആയിരുന്നു.
ജലജ ആകെ അമ്പരന്നു. ആദ്യമായി വീട്ടിൽ വന്നു മഞ്ജുവിന്റെ ഒരു കാരണവും കൂടാതെ ഉള്ള കരച്ചിൽ കണ്ട്.
ജലജ വേഗം മഞ്ജിമയുടെ അടുത്തു പോയിരുന്നു. മഞ്ജിമയെ തന്റെ ദേഹത്ത് ചേർത്തു കൂട്ടി പിടിച്ചു ചോദിച്ചു : എന്താ ഉണ്ടായത് മഞ്ജു, പറ.. എന്താന്ന് വച്ചാൽ പറ.
മഞ്ജു ഉത്തരം ഒന്നും പറയാനാവാതെ കരച്ചിൽ തുടർന്നു.
ജലജ : എന്താന്ന് വച്ചാൽ കാര്യം പറ അമ്മായിയോട്.
മഞ്ജിമ കരഞ്ഞു കൊണ്ട് വിക്കി വിക്കി പറഞ്ഞു : ഞാൻ,, ഞാൻ,, അഭി,, ഗർഭിണി ആണ്....
ജലജയുടെ കൈകൾ മഞ്ജിമയെ വിട്ടു, കണ്ണ് പുറത്തു ചാടി ജലജയുടെ. ജലജ ചാടി എഴുന്നേറ്റു. മഞ്ജിമ പറഞ്ഞ വാക്കുകൾ ഓർത്തെടുത്തു.
" ഞാൻ,, ഞാൻ,, ഗർഭിണി.. ഇടയിൽ അഭി "... ജലജക്ക് എന്ത് പറയണം എന്താ താൻ കേട്ടത് ഒന്നും പിടിയുണ്ടായിരുന്നില്ല.
മഞ്ജിമ എഴുന്നേറ്റു ജലജയുടെ കൈകൾ കൂട്ടി പിടിച്ചു പറഞ്ഞു : പറ്റി പോയി അമ്മായി, എനിക്ക് എന്ത് ചെയ്യണം എന്നറിയില്ല. ആരോട് പറയണം എന്നറിയില്ല. പറ്റിപ്പോയി.
കൂട്ടിപിടിച്ച കൈകളിലേക്ക് മുഖം ചേർത്തു പൊട്ടി പൊട്ടി കരഞ്ഞു മഞ്ജിമ.
മഞ്ജിമ : അഭിയോട് പോലും പറഞ്ഞിട്ടില്ല ഇതു. എനിക്ക് അറിയില്ല അമ്മായി ഞാൻ എന്താ ചെയ്യേണ്ടത് എന്ന്.
ഇടറുന്ന ശബ്ദവുമായി ജലജ ചോദിച്ചു : നീയും അഭിയും?..
മഞ്ജിമ മൂളുക മാത്രം ചെയ്തു.
കുറെ കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം, ജലജ മനസിലാക്കി, തന്റെ മോൻ
💬 Comments
View all comments