Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]
തന്നെ വേണം വിവാഹം.
നാട്ടുകാരെയൊക്കെ വിളിച്ചു കൂട്ടി, വളരെ അർഭാടം ആയി, നടത്താൻ തന്നെ ആയിരുന്നു ജലജയുടെ ഇഷ്ടം. അല്ലെങ്കിൽ സ്വപ്നം. കാണുന്നവരോടും പോകുന്നവരോടും മകനെ പറ്റി വാ തോരാതെ പുകഴ്ത്തി പാടി നടന്നിരുന്ന ഒരു അമ്മയുടെ സ്വപ്നം.
പക്ഷെ ആ ചിത്രത്തിൽ മഞ്ജിമ ആയിരുന്നില്ല അഭിയുടെ ഭാര്യ ആവേണ്ടിയിരുന്നത്. ഒരു കുട്ടിയുടെ അമ്മ. അതും തന്റെ ഒറ്റ മകന്, എത്രപേർ ഒളിച്ചും തെളിച്ചും എന്തൊക്കെ പാടി നടക്കും എന്ന് ഒരുപിടിയുമില്ല ജലജക്ക്..
മഞ്ജിമ വായിച്ചെടുത്തു ജലജയുടെ മുഖത്ത് നിന്നും എല്ലാം, എന്ത് പറഞ്ഞാലും മകനെ പൊന്നു പോലെ വളർത്തി സ്നേഹിച്ച അമ്മയുടെ ദുഃഖം.
മഞ്ജിമ ഇടയിൽ കയറി പറഞ്ഞു : അത് വേണ്ട ഇത്ത. കല്യാണം വളരെ സിമ്പിൾ മതി. അത്രയും വേണ്ടപ്പെട്ടവർ മാത്രം. ഇനി ആരും ഇല്ലെങ്കിലും കുഴപ്പമില്ല.
മഞ്ജിമ മുഖം കൊണ്ട് ഫാത്തിമയോട് അത് മതി എന്നവശ്യപ്പെട്ടു.....
ഫാത്തിമ : ഒന്നും പറഞ്ഞില്ല അഭിയുടെ അമ്മ. അത് മതിയോ?.
ജലജ : അത് മതി, താലികെട്ട് ഗുരുവായൂർ അമ്പലത്തിൽ. അതെന്റെ നേർച്ച ആണ്.
അഭി : അല്ല പാർട്ടി, കൂടെ ജോലി ചെയ്യുന്നവരെ ഒക്കെ വിളിക്കണം.
ജലജ അഭിയെ നോക്കി : മിണ്ടി പോകരുത് പട്ടി. അവന്റെ പാർട്ടി. അത് നിനക്ക് ബാംഗ്ലൂർ കൊടുത്താൽ പോരെ. ഇവിടെ വേണോ?..
എല്ലാവരും അത് കേട്ടു പെട്ടെന്ന് സൈലന്റ് ആയപ്പോൾ, ഒരാൾ ചിരി തുടങ്ങി... അപ്സര ആയിരുന്നു അത്..
അഭിയെ കളിയാക്കി ഉറക്കെ ഉറക്കെ ചിരിച്ചു അപ്സര " അയ്യേ, അഭി മാമനെ പട്ടി വിളിച്ചേ
💬 Comments
View all comments