Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]
എന്റെ കൂടെ, ഇവിടെ ഉണ്ടാവും നീ "..
വണ്ടിയുടെ യാത്ര അവസാനം ചെന്നു നിന്നത്, മഞ്ജിമ ആദ്യമായി സത്താറുമായി ചിലവിട്ട, പിന്നീടങ്ങോട്ടും എത്രയോ തവണ സത്താറുമായി രാത്രികൾ ചിലവഴിച്ച ഫൈവ് സ്റ്റാർ ഹോട്ടലിൽ ആയിരുന്നു.
ആദ്യമായി ഫാത്തിമയുടെ പിന്നാലെ മഞ്ജിമ എങ്ങിനെ നടന്നോ, അതിനേക്കാൾ പമ്മി, പമ്മി ആയിരുന്നു അഭിയുടെ നടപ്പ് മഞ്ജിമയുടെ പിന്നാലെ. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നൊക്കെ നോക്കി.
മഞ്ജിമക്ക് പല തവണ തിരിഞ്ഞു നോക്കേണ്ടി വന്നു, അഭി കൂടെ തന്നെ ഇല്ലേ എന്ന്.
ക്ഷമ കെട്ട് മഞ്ജിമ പറഞ്ഞു : മര്യാദക്ക് ഒപ്പം നടന്നോ, അല്ലെങ്കിൽ ഞാൻ നിന്നെ എടുത്തോണ്ട് നടക്കും. അപ്പോൾ പിന്നെ എല്ലാവരും നോക്കും.
അഭി വേഗത കൂട്ടി മഞ്ജിമയുടെ കൂടെ തന്നെ നടന്നു, കാഴ്ചകൾ കണ്ട്.
ലിഫ്റ്റിൽ കയറിയപ്പോൾ അഭി ചോദിച്ചു : മഞ്ജു, ഇതെങ്ങോട്ടാ...
മഞ്ജിമ : ഇത്രയും ക്ഷമിച്ചില്ലേ, കുറച്ച് കൂടി ക്ഷമി.
മഞ്ജിമ ചിരിച്ചു കൊണ്ട് അഭിയുടെ അടുത്തേക്ക് ചേർന്ന് നിന്നു.
ലിഫ്റ്റിൽ നിന്നും ഇറങ്ങി, മഞ്ജിമയുടെ പിന്നാലെ, പ്രസിടെൻഷ്യൽ സൂട്ടിന്റെ ഉള്ളിലേക്ക് പ്രവേശിച്ച അഭി വാ പൊളിച്ചു നിന്നു പോയി, ആദ്യമായി മഞ്ജിമ വന്നപ്പോൾ ഉണ്ടായിരുന്ന അതെ എക്സ്പ്രഷൻ.
കിടക്കയിൽ കാലിന്റെ മേൽ കാൽ കേറ്റി വച്ച് ഇരുന്ന മഞ്ജിമ, ഒരു ടൂറിസ്റ്റിനെ പോലെ സ്യുട്ടിന്റെ മുക്കും മൂലയും നടന്നു കാണുന്നത് നോക്കി ഇരുന്നു, പുഞ്ചിരിച്ചു കൊണ്ട്.
ഗ്ലാസ്സിന് പുറത്തെ കടലിന്റെ അതി സുന്ദര ദൃശ്യം നോക്കി നിന്ന അഭിയെ പിറകിൽ നിന്നും വന്ന മഞ്ജിമയുടെ ശബ്ദം ആണ് തിരികെ കൊണ്ട് വന്നത്.
"
💬 Comments
View all comments