Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]
ലോക്കൽ. കൊള്ളില്ലേ കാണാൻ. കാണാൻ ഭംഗി ഉള്ള ഒരു നാടൻ പെൺകുട്ടി.
ഫാത്തിമ : മ്മ്,, അത് ശരിയാണ്..
മഞ്ജിമ : ഫസ്റ്റ് ഇമ്പ്രെസ്സൻ ഈസ് ദി ബെസ്റ്റ് ഇമ്പ്രെസ്സൻ. കറക്കി വീഴ്ത്തണം അമ്മായിയെ.
ഉഷക്ക് അപ്പോൾ കാര്യങ്ങൾ ഒന്നും മനസ്സിലായില്ല. രണ്ട് ദിവസം കഴിഞ്ഞ് ജലജ വന്നു പറയുന്നത്, മഞ്ജിമ വീട്ടിൽ ഉണ്ട് രണ്ട് ദിവസമായി. അഭിക്കു ഒരു അബദ്ധം പറ്റി. വയറ്റിൽ ഉണ്ട് മഞ്ജിമക്ക്. ഉഷേച്ചിയെ എങ്ങിനെ ഫേസ് ചെയ്യണം, ഉഷ ചേച്ചിയോട് എന്ത് പറയണം എന്നൊന്നും മഞ്ജിമക്ക് അറിയില്ല.
ഇടയിൽ കയറി എന്തെങ്കിലും പറയുന്നതിന് മുൻപേ തന്നെ ജലജ അഭിയുടെയും മഞ്ജുവിന്റെയും കല്യാണകാര്യം എടുത്തിട്ടു . ആ ഒരു നിമിഷം ഉഷ ഒരു അമ്മ ആവുകയായിരുന്നു. മഞ്ജുവിന്റെ അമ്മ.
പിന്നെ കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട് മഞ്ജിമയുടെ നോട് ബുക്കിൽ അഭി ലവ് മഞ്ജിമ തുടങ്ങി, മഞ്ജിമ കുത്തി ഇട്ട വാക്കുകൾ, അഭി എന്ന് പറയുമ്പോൾ മഞ്ജിമയുടെ കണ്ണുകളിൽ എന്നും ഉള്ള തിളക്കവും """".
ഉഷ : നിനക്ക് വയറ്റിൽ ഉണ്ടോ? അതോ അതും?..
മഞ്ജിമക്ക് ഒന്ന് മൂളാൻ മാത്രമേ കഴിഞ്ഞുള്ളു : മ്മ്മ്..
ഉഷ : അവന്റെ തന്നെ അല്ലെ?..
മഞ്ജിമ അലറി : അമ്മേ......
ഉഷ : അലറല്ലെടി,,,, അപ്പു ഉണരും.
ഉഷ : നീയെന്തോ കളി ഒപ്പിച്ചിട്ടുണ്ട് ഇതിൽ. എന്താ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല. എന്തായാലും ജലജ അറിയാതിരിക്കാൻ പ്രാർത്ഥിച്ചോ. എന്നാൽ അന്ന് അവൾ നിന്നെ കൊല്ലും. അവളുടെ ജീവൻ ആണ് അഭി.
മഞ്ജിമ വാ തുറന്നു : എന്റെ ജീവൻ
💬 Comments
View all comments