Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]
പതിയെ ചെവിയിൽ : പാർട്ടി ഗുണ്ട ആണ്. പേര് കേട്ട ഗുണ്ട.
മഞ്ജിമ അയാളെ നോക്കി. ജലജയുടെ മുൻപിൽ തല കുമ്പിട്ട് , വിനീത വിധേയൻ ആയി നിൽക്കുക ആയിരുന്നു പേര് കേട്ട ഗുണ്ട.
മഞ്ജിമ മനസ്സിൽ " ഉണ്ട ആണ്, ഉണ്ട, അമ്മായിടെ അടുത്ത് ".
ഫാത്തിമ മഞ്ജിമയെ തോണ്ടി കണ്ണുരുട്ടി. മഞ്ജിമ തിരിച്ചും.
ഫാത്തിമ : നിങ്ങൾ ചെല്ല് എന്നാൽ. ബാക്കി കൂടെ തീർക്കാൻ നോക്ക്.
അഭി നടന്നു, മഞ്ജിമയെ തടഞ്ഞു നിർത്തി ചെവിയിൽ പറഞ്ഞു ഫാത്തിമ : അതിൽ ഇട്ട് ഇനി തോണ്ടാൻ പോവണ്ട അഭിയെ. ജലജയെ വിട്ടേക്ക്. അവന്റ ജീവൻ ആണ്. ചൊറിഞ്ഞാൽ ചിലപ്പോൾ.. അറിയാലോ.
മഞ്ജിമ ചിരിച്ചു കൊണ്ട് : ഇല്ല ഇത്ത. അത്രക്ക് മണ്ടിയല്ല ഞാൻ...............
ഫോട്ടോ സെഷൻ അവസാനിക്കാറായി. അങ്കർ മൈക്കിലൂടെ വിളിച്ചു പറഞ്ഞു. " ഇനി ഇവിടെ വന്നിരിക്കുന്നവരുടെ ഊഴം ആണ്. വധു വരൻ മാരെ കുറിച്ചു ആർക്കെങ്കിലും എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയാം"....
മഞ്ജുവിന്റെ അനിയത്തി അഞ്ചു ആയിരുന്നു തുടങ്ങിയത് : ഐ ആം ഹാപ്പി ഫോർ യൂ ചേച്ചി. ഏട്ടാ,, എന്റെ പൊന്നു ചേച്ചിയെ നന്നായി നോക്കണേ. എന്നും കൂടെ ഉണ്ടാവണം ചേച്ചിടെ കൂടെ........................................................
ഉഷക്ക് നേരെ മൈക്ക് നീട്ടിയപ്പോൾ, ഉഷ നാണിച്ചു " എനിക്കൊന്നും പറയാനില്ല പറഞ്ഞു പിന്നിലേക്ക് മാറി "..
ജ്യുവൽ മൈക്ക് എടുത്തു മഞ്ജിമയെ പറ്റി ഒരുപാട് നല്ല നല്ല വാക്കുകളും, പുകഴ്ത്തിയും എല്ലാം പറഞ്ഞു.
ജലജ സ്റ്റേജിൽ കയറി മൈക്ക് എടുത്തു : ധൈവത്തിൽ നല്ലവണ്ണം വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ. ദിവസവും മനസ്സിൽ വിളിച്ചു ഒരുപാട് ശല്യം ചെയ്യും. അതൊക്കെ എന്റെ അഭിക്കു വേണ്ടി ആണ് ഉണ്ടാവാറുള്ളത്.
ചെറിയൊരു പോസ് ഇട്ട ശേഷം........
ഞാൻ ദൈവത്തോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു ഈ നിമിഷം. എന്റെ പ്രാർത്ഥനകൾ വെറുതെ ആയില്ല. മഞ്ജുവിനെ എന്റെ അഭിക്കു കൂട്ടായി എനിക്ക് കൊണ്ട് തന്നതിന്. എന്റെ മോളായി മഞ്ജുവിനെ എനിക്ക് തന്നതിന്.
ജലജ കണ്ണുകൾ ഒന്ന് തുടച്ചു, എന്നിട്ട് മഞ്ജിമയെ നോക്കി :
💬 Comments
View all comments