Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]
കൺഗ്രാട്സ് അഭി.
അഭിയോടതു പറയുമ്പോഴും മഞ്ജിമയുടെ കണ്ണുകൾ ജിന്റോയുടെ നേരെ ആയിരുന്നു. ജിന്റോയുടെ കണ്ണുകൾ ആവട്ടെ തന്റെ അരികിൽ നിന്ന് മകന്റെ പ്രൊമോഷന്റെ വാർത്ത കേട്ട് സതോഷത്തോടെ ചിരിക്കുന്ന ജലജയിലും.
ജിന്റോ പതിയെ ചെവിയിൽ പറഞ്ഞു ജലജയോട് : എന്നാ കാണാൻ പറ്റുക.
ജലജ അതെ പോലെ പതിയെ പറഞ്ഞു : ഞാൻ വിളിക്കാം.
മഞ്ജിമയും ഫാത്തിമയും ആക്കിയ ചിരി ചിരിച്ചു പരസ്പരം കണ്ണുരുട്ടി.
മൈക്ക് ഫാത്തിമ എടുത്തു അടുത്തത്. മഞ്ജുവിനോട് ചേർന്ന് നിന്ന് മുന്നിൽ ഇരിക്കുന്നവരെ നോക്കി തുടങ്ങി : നിങ്ങളിൽ പലരും ചിന്തിക്കുന്നുണ്ടാകും, ആരാണ് ഞാൻ, സ്റ്റേജിൽ നിന്ന് ഇറങ്ങാതെ കൂടെ നിന്ന്, എല്ലാകാര്യങ്ങളും ചെയ്യുന്ന.... അല്ലെ.....
എന്റെ പേര് ഫാത്തിമ,, ഫാത്തിമ ബീഗം. മഞ്ജുവിന്റെ ബോസ് ആണ്....... അപ്പോൾ നിങ്ങൾക്ക് തോന്നാം ബോസിനെന്താ സ്റ്റേജിൽ കാര്യം, റിലേറ്റീവ്സ് അല്ലെ നിൽക്കേണ്ടത് എന്ന്...
എങ്ങിനെ തുടങ്ങണം എന്നറിയില്ല. വളരെ അവിചാരിതമായി ആയി ജോലിക്കാര്യത്തിനിടയിൽ വച്ച് ആണ് ഞാൻ മഞ്ജുവിനെ കണ്ടു മുട്ടുന്നത്. ആദ്യ കാഴ്ച്ചയിൽ തന്നെ എനിക്ക് എന്തോ പ്രത്യേകത തോന്നിയിരുന്നു മഞ്ജുവിൽ.
എന്റെ ഊഹവും അനുമാനങ്ങളും സാധാരണ തെറ്റാറില്ല , മഞ്ജുവിനെ കൂടെ കൂട്ടാൻ എടുത്ത തീരുമാനം എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഡിസിഷൻ ആയിരുന്നു എന്ന് തന്നെ പറയാം. വെറും രണ്ട് വർഷം കൊണ്ട് എനിക്ക് മഞ്ജു കാണിച്ചു തന്നു അത്.
ഇന്നെനിക്കു വെറും സ്റ്റാഫ് അല്ല മഞ്ജു. എന്റെ എല്ലാം ആണ്. എല്ലാം എല്ലാം ആണ്. വയസ്സിൽ വലിയ വ്യത്യാസം ഉണ്ടെങ്കിൽ കൂടി, എന്റെ കൂട്ടുകാരി ആണ് മഞ്ജു. മഞ്ജുവിന്
💬 Comments
View all comments