Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]
മഞ്ജിമ : അതാര് പറഞ്ഞു. എന്റെ ജീവൻ ആണ് നീ. നീ കരഞ്ഞു കാണാൻ എനിക്ക് എങ്ങിനെ ആടാ പറ്റുക.
അഭി ഇടറുന്ന ശബ്ദത്തോടെ : എന്നെ ഇഷ്ടം അല്ലായിരുന്നു എങ്കിൽ എന്തിനാ ഇങ്ങനെ ഒക്കെ. പ്രതികാരം ആണെങ്കിൽ ഞാൻ നിന്ന് തന്നേനെ ലോ..
മഞ്ജിമ ഉടനെ തന്റെ കാലുകൾ അഭിയുടെ ഇരുപുറവും വച്ചു മുട്ടിൽ ബലം കൊടുത്തു അഭിയുടെ ദേഹത്ത് തന്റെ ദേഹം ചാച്ച് കിടന്നു.
അഭിയുടെ തലയുടെ പിറകിലൂടെ തന്റെ കൈകൾ കയറ്റി മുഖം അല്പം പൊക്കി തന്റെ മുഖത്തിന്റെ തൊട്ടു മുന്നിൽ ആക്കി വച്ചു അഭിയുടെ മുഖം.
മഞ്ജിമ പതിയെ വിളിച്ചു : അഭി..... ടാ....അഭി...... അഭികുട്ടാ.... എന്റെ ചക്കര കുട്ടൻ അല്ലേടാ നീ..
അഭി പതിയെ കണ്ണ് തുറന്നു നിറഞ്ഞ കണ്ണുമായി മഞ്ജിമയുടെ മുഖത്തേക്ക് പരിതാപകരമായി നോക്കി.
മഞ്ജിമ : എനിക്കെന്തിനാ നിന്നോട് പ്രതികാരം ചെയ്യേണ്ടത്. എനിക്ക് എന്തെങ്കിലും ദേഷ്യം ഉണ്ടെങ്കിലല്ലേ നിന്നോട് പ്രതികാരം ചെയ്യണ്ട ആവശ്യം ഉള്ളു. എന്റെ ജീവന്റെ ജീവൻ ആണ് നീ. നീ കഴിഞ്ഞേ എനിക്ക് എന്തുമുള്ളു. നിന്നെ എന്റെ ആക്കാൻ ഞാൻ അനുഭവിച്ച ടെൻഷനും,പേടിയും വേദനയും ഒന്നും നിനക്ക് പറഞ്ഞാൽ മനസിലാകില്ല. നിനക്ക് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ ആവില്ല.
അഭി : അതൊക്കെ വെറുതെ പറയാണ് നീ, എനിക്കറിയാം, എന്നെ നിനക്ക് വേദനിപ്പിക്കണം, പ്രതികാരം ചെയ്യണം പണ്ട് ഞാൻ ചെയ്തതിനു..
മഞ്ജിമ അഭിയെ നോക്കി അൽപ്പം പുഞ്ചിരിച്ചു പറഞ്ഞു : ഇങ്ങനെ ഒരു വട്ടം കൂടെ എന്നോട് പറഞ്ഞാൽ, അടിച്ചു പല്ല് കൊഴിക്കും ഞാൻ.
മഞ്ജിമ അഭിയുടെ കവിളിൽ തനിക്ക് വന്ന ദേഷ്യം അടക്കി പിടിച്ച് കടിച്ചു. അഭി " ആ വേദനിക്കുന്നു " എന്ന് പറയുന്ന വരെ വിട്ടില്ല മഞ്ജിമ.
മഞ്ജിമ : ഈ പാട് നിന്റെ അമ്മ നാളെ കാണും. എന്താന്ന് വച്ചാൽ നീ തന്നെ പറഞ്ഞോ കാരണം.
അഭി ഒന്നും മിണ്ടിയില്ല.
മഞ്ജിമ : അഭി,,, എനിക്ക് നീ പണ്ട് ചെയ്തതിലോ കാണിച്ചതിലോ ഒരു ദേഷ്യവും ഇല്ല നിന്നോട്. മറിച്ച് ഇഷ്ടമേ ഉള്ളു,
💬 Comments
View all comments