Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]
വീണ്ടും കണ്ടപ്പോൾ, സംസാരിച്ചപ്പോൾ എന്റെ ഉള്ളൊന്നു തുടിച്ചു പോയി. അത്,, അത് എന്റെ തെറ്റ്......
ജലജ : മഞ്ജു ഞാൻ അതൊന്നും.....
പൂർത്തിയാക്കാൻ സമ്മതിച്ചില്ല മഞ്ജു : അതെ അമ്മായി തന്നെ ആണ് കാരണം. അവനെ ഇങ്ങനെ ആക്കിയത് അമ്മായി തന്നെ ആണ്. കൂട്ടിൽ ഇട്ട കിളിയെ പോലെ അവനെ അടച്ചു വച്ച് വളർത്തി... എന്തറിയാം അമ്മായിക്ക് അവനെ കുറിച്ച്. അമ്മായിടെ മുന്നിൽ വച്ച് ഞാൻ വെല്ലുവിളിക്കുന്നു അമ്മായി അറിയുന്നതിനേക്കാൾ കൂടുതൽ അമ്മയിടെ മകനെ കഴിഞ്ഞ മൂന്നു വർഷം കൊണ്ട് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.
ആ ഡയലോഗ്, ജലജക്ക് ശരിക്കും കൊണ്ടു. തന്റെ മോൻ, പുന്നാര മോനെ കുറിച്ച്, 27 വയസ്സ് വരെ തന്റെ ചിറകിന്റെ അടിയിൽ കിടന്ന തന്റെ അഭിയെ കുറിച്ച് കഴിഞ്ഞ മൂന്നു വർഷം കൊണ്ട് എല്ലാം മനസിലാക്കി എന്ന് മഞ്ജിമ പറഞ്ഞപ്പോൾ ജലജക്ക് പിടിച്ചിരിക്കാൻ ആയില്ല..
ജലജ ഗ്യാസ് ഓഫാക്കി തിണ്ടിനോട് ചാരി പറഞ്ഞു : നിനക്ക് അത്രക്കും വിശ്വാസം ഉണ്ടെങ്കിൽ, എന്റെ മോനെ നിനക്ക് എന്നേക്കാൾ കൂടുതൽ മനസ്സിലാക്കാൻ പറ്റിയിട്ടുണ്ടെങ്കിൽ, നീ പറ എനിക്കറിയാത്ത ഏതെങ്കിലും കാര്യങ്ങൾ?.......
ആ വെല്ലുവിളിയുടെ മുന്നിൽ മഞ്ജിമക്ക് പിടിച്ച് നിൽക്കാൻ ആയില്ല, മഞ്ജിമ തുറന്നടിച്ചു, മനസ്സിൽ ആദ്യം വന്നത് തന്നെ : അമ്മായിയെ അവൻ ഏതു കണ്ണുകൾ കൊണ്ടാണ് കണ്ടിരുന്നത് എന്ന് അമ്മായിക്ക് അറിയുമോ?...
ഉടനടി ചോദ്യം വരും ജലജയിൽ നിന്ന് " എന്ത് കണ്ണ്? എങ്ങിനെ കണ്ടു? " എന്നുള്ള ചോദ്യങ്ങൾ പ്രതീക്ഷിച്ച മഞ്ജിമ കണ്ടത്,, ഒരു ഭാവ വ്യത്യാസവും ഇല്ലാതെ കൈകൾ കെട്ടി തന്റെ മുന്നിൽ ആക്കിയ ചിരി ചിരിച്ച് നിൽക്കുന്ന ജലജയുടെ നിൽപ് ആണ്. മഞ്ജിമ ഒന്ന് പതറി ആ നിൽപ് കണ്ടിട്ട്...
ജലജ വളരെ സിംപിൾ ആയി, കൂൾ ആയി പറഞ്ഞു : ഇന്നലെ സ്റ്റേജിൽ കയറി, മൈക്കും പിടിച്ച്,, ഞാൻ പറഞ്ഞ വാചകങ്ങൾ എന്റെ ഉള്ളിൽ തട്ടി ആണ്. എന്നെ കൊണ്ട് അത് തിരിച്ചെടുപ്പിക്കാൻ നീ ചിന്തിപ്പിക്കരുത്.
അങ്ങിനെ നീ ചിന്തിപ്പിച്ചാൽ,, എന്റെ ചെക്കനെ ഞാൻ പറിച്ചെടുക്കും നിന്റെ കയ്യിൽ നിന്ന്.
💬 Comments
View all comments