Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]
വേറെ എന്തെങ്കിലും തരത്തിലാണോ എന്നറിയാൻ എക്സ് റെയ് കണ്ണുകളുടെ ആവശ്യം ഒന്നുമില്ല.
മഞ്ജിമ മനസ്സ് കൊണ്ട് കീഴടങ്ങിയിരുന്നു ജലജയുടെ മുന്നിൽ. വഷങ്ങൾക് ശേഷം, പല പ്രമുഖരെയും, ആൺ പെൺ വ്യത്യാസം ഇല്ലാതെ വരച്ച വരയിൽ നിർത്താൻ കഴിഞ്ഞ, അതിന്റെ അഹങ്കാരം നല്ലവണ്ണം ഉള്ള മഞ്ജിമ തന്റെ അമ്മായിഅമ്മയുടെ മുന്നിൽ കണ്ണ് മിഴിച്ചു കേട്ടു നിൽക്കുകയാണ്, പറയുന്ന ഓരോ വാക്കുകളും, ഒന്നും പറയാൻ ആവാതെ......
ജലജ : അഭിയെ തല്ലാതെ തന്നെ നേർ വഴിക്ക് കൊണ്ട് വരാൻ എനിക്ക് ഒരാളുടെയും സഹായം വേണ്ട, എന്റെ നോട്ടം, വാക്കുകൾ അത് തന്നെ ധാരാളം ആണ്. നിനക്ക് അവനെ നന്നായി അറിയാം എന്നല്ലേ പറഞ്ഞത്? എന്നാൽ പറ, അഭിക്ക് സഹിക്കാൻ പറ്റാത്ത, ഈ ഇരുപത്തി ഏഴാം വയസ്സിലും, പിടിച്ച് നിൽക്കാൻ പറ്റാത്ത കാര്യം എന്താ എന്നറിയുമോ, നിനക്ക്?...
മഞ്ജിമ വിക്കി വിക്കി പറഞ്ഞു : അമ്മ അവനോട് ദേഷ്യപ്പെടുന്നത്....
ജലജ : അല്ല, എന്റെ സൈലെൻസ്, എന്റെ മൂകത. 5 മിനിറ്റ് ഞാൻ അവനോട് മിണ്ടാതെ അയാൾ തീർന്നു അവൻ. ഈ കാലിൽ വീണു വന്നു കിടന്ന് കരയും അവൻ.
മഞ്ജിമ കേട്ടു നിന്നു. അല്ലാതെ ഒന്നും ചെയ്യാനില്ലായിരുന്നു.
ജലജ തുടർന്നു : ഇന്നലെ വരെ, ഇന്നലെ വരെ എനിക്കൊന്നും ചെയ്യാനോ, പറയാനോ കഴിഞ്ഞില്ല കാരണം, പേടിയായിരുന്നു മനസ്സിൽ. അവൻ എങ്ങാനും....
ജലജ സൈലന്റ് ആയി, വാക്കുകൾ കിട്ടാതെ പരതി..
മഞ്ജിമക്ക് ആദ്യമായി ഒരു പിടി വള്ളി കിട്ടി കുറെ നേരത്തിനിടയിൽ....
മഞ്ജിമ : ഹർഷൻ,,, ആ സംഭവം ആണോ?..
അതുവരെ കത്തി ജ്വലിച്ചു നിന്ന ജലജ രണ്ട് സ്റ്റെപ് പിന്നിലോട്ടു പോയി അത് കേട്ടതോടെ..
ജലജ കണ്ണ് തുറിച്ചു കൊണ്ട് : അത്,,, അവൻ,, നിന്നോട്......
മഞ്ജിമ കുറെ നേരത്തിനു ശേഷം വാക്ക് പോർ കുതിരയുടെ കടിഞ്ഞാൺ കയ്യിൽ എടുത്തു : അവൻ എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്. എല്ലാം.....
ജലജ മൂകമായി നിന്നു.............
ജലജയുടെ മനസ്സിൽ ഉള്ളത്, ബാക്കി കൂടി പറയിപ്പിക്കാൻ മഞ്ജിമ പറഞ്ഞു : അത് കൊണ്ട്?... എല്ലാം അറിഞ്ഞും
💬 Comments
View all comments