Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]
കഴിഞ്ഞ് ചവിട്ടി നീപ്പിക്കാതെ കണ്ണ് തുറക്കില്ല.
ജലജ അടുക്കളയിലേക്ക് നടന്നു, പിന്നാലെ മഞ്ജിമയും.
മഞ്ജിമ നടന്നു കൊണ്ട് തന്നെ പറഞ്ഞു : നേരത്തെ എഴുന്നേൽക്കുന്നത് കുറെ കാലം ആയി ശീലം ആയി. രാവിലെ ജിമ്മിൽ പോയി വർക്ക് ഔട്ട് അല്ലെങ്കിൽ യോഗ, ഏതെങ്കിലും ഒന്ന് പതിവാണ്.
ജലജ തിരിഞ്ഞു നോക്കാതെ തന്നെ പറഞ്ഞു : ശരീരത്തിൽ കാണാൻ ഉണ്ട് അത്. യോഗ ആണ് ഞാൻ പതിവ്. പക്ഷെ മഞ്ജു എന്ന് വീട്ടിൽ വന്നോ അന്ന് മുതൽ ഇല്ല.
മഞ്ജിമ : അയ്യോ അതെന്താ?..
ജലജ : അമ്മാതിരി വാർത്തയും കൊണ്ടല്ലേ മഞ്ജു വീട്ടിലേക്കു ആദ്യമായി വന്നത്. ഇന്നലെ ആണ് അതൊന്നു അടങ്ങിയത്. ഉള്ളിലെ തീ..
മഞ്ജിമക്ക് പിന്നെ ചോദിക്കാൻ ഒന്നും ഉണ്ടായില്ല, അടുക്കളയിൽ ജലജയുടെ അരികെ തന്നെ നിന്നു.
ജലജ : രാവിലെ അവൻ എഴുന്നേറ്റാൽ, ചായ നിർബന്ധം ആണ്. അല്ലേൽ ചെക്കന് കക്കൂസിൽ പോവാൻ പറ്റില്ല.
മഞ്ജിമ വാ പൊത്തി ചിരിച്ചു.
സ്റ്റോവ് സിമ്മിൽ ഇട്ട്, ജലജ മഞ്ജിമക്ക് നേരെ തിരിഞ്ഞു നിന്നു. ഒന്നാലോചിച്ച ശേഷം പറഞ്ഞു : മഞ്ജു... 45 വയസ്സായി എനിക്ക്. ഒരുപാട് ലോകം കണ്ടതാ ഞാൻ. നീ വീട്ടിൽ വന്ന് കാര്യങ്ങൾ എന്നോട് പറഞ്ഞപ്പോൾ, എന്റെ തെണ്ടി ചെക്കൻ മിണ്ടാതെ നിന്ന് അതെല്ലാം സത്യം ആണ് എന്ന് എന്നോട് പറഞ്ഞപ്പോൾ, ഒന്നും ആലോചിക്കാതെ എടുത്ത തീരുമാനം ആണ് നിങ്ങടെ കല്യാണം.
മഞ്ജിമക്ക് മനസ്സിലായില്ല ജലജ എന്താ പറഞ്ഞ് കൊണ്ട് വരുന്നത് എന്ന്.
ജലജ : ഒരുപാട് സ്വപ്‌നങ്ങൾ കണ്ട് വളർത്തിയത് ആണ്
💬 Comments
View all comments