Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]
ഞാൻ അവനെ. അവന്റെ ഉള്ളിൽ നീയും, നിന്റെ ഉള്ളിൽ ആവനും ഉണ്ട് എന്ന് എനിക്കറിയാം. നിങ്ങൾക്ക് പരസ്പരം ജീവൻ ആണെന്നും. പക്ഷെ, കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൊണ്ട് ഒന്ന് എനിക്കറിയാം, എന്റെ മുന്നിൽ വന്ന് നീ കരഞ്ഞത് അന്ന്, അഭിനയം ആണ് എന്ന്.
മഞ്ജിമ : അമ്മേ, ഞാൻ....എനിക്ക്..
ജലജ : അത് നിന്റെ മുഖവും കണ്ണും കണ്ടാൽ എനിക്കറിയാം, ഗർഭത്തിന്റെ കാര്യം നുണ അല്ല എന്ന്. ചോദിച്ചാൽ ഡി ൻ എ റിപ്പോർട്ട് അടക്കം നീ എന്റെ മുന്നിൽ കൊണ്ടു വരും എന്ന് എനിക്കറിയാം.
മഞ്ജിമ ആകെ വിളറി വെളുത്തു....
ജലജ സ്റ്റോവിൽ നോക്കി പറഞ്ഞു : മഞ്ജു കഴിഞ്ഞത് എന്തോ , ഒരു കുഴിയും തോണ്ടാൻ വരുന്നില്ല ഞാൻ. പക്ഷെ ഞാൻ പൊട്ടി അല്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ മതി ഈ ജലജക്ക്, നിന്റെ പഴയ അമ്മായിക്ക് കുറെ കാര്യങ്ങൾ ചിന്തിച്ചു മനസിലാക്കാൻ.എന്റെ കയ്യിൽ കിടന്നല്ലേ നീ വളർന്നത്. നിന്നെ നീന്തൽ പഠിപ്പിച്ചത് ഈ ഞാനാണ്. കുളത്തിൽ....
മഞ്ജിമ ഒന്നും പറയാൻ ആവാതെ തരിച്ചു നിന്നു. വർഷങ്ങൾക്കു ശേഷം ആരുടെ എങ്കിൽ മുന്നിൽ ഇങ്ങനെ ഉത്തരം മുട്ടുന്നത് ആദ്യം.
ജലജ മഞ്ജിമക്ക് നേരെ തിരിഞ്ഞ് : എവിടെയോ എന്തൊക്കെയോ നടന്നിട്ടുണ്ട് എന്ന് എനിക്കറിയാം . എന്റെ ചെക്കൻ പൊട്ടൻ ആണ്. ഉത്തരവാദി ഞാനും. അവനെ അങ്ങിനെ വളർത്തി, അങ്ങിനെ ആക്കിയതിന് ഉത്തരവാദിയും ഞാൻ ആണ്.
മഞ്ജിമ കണ്ണ് തുറിച്ചു വാ പൊളിച്ചു കേട്ടു നിന്നു, അതിൽ കൂടുതൽ ഒന്നും ഓടിയില്ല മഞ്ജിമക്ക് മനസ്സിൽ ആ
💬 Comments
View all comments