Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]
പക്ഷെ ഈ അമ്മക്ക് അഭിയുടെ കാര്യത്തിൽ അങ്ങിനെ അങ്ങോട്ട് വളരാൻ പറ്റിയില്ല......
ജലജയെ ഞെട്ടിച്ച് കൊണ്ട് മഞ്ജിമയുടെ ഡയലോഗ് വന്നു : അത് നന്നായി അമ്മേ, അതോണ്ടല്ലേ എനിക്കവനെ കിട്ടിയത്.
ജലജയുടെ കലുഷിതമായ മനസ്സിനെ തണുപ്പുക്കാൻ മാത്രം ശക്തി ആ ഡയലോഗിനെ കൊണ്ട് കഴിഞ്ഞില്ല.
ജലജ ശക്തി വീണ്ടും തിരിച്ചെടുത്തു പറഞ്ഞു : അതുകൊണ്ടാ ഞാൻ പറഞ്ഞെ, എന്നെ തൂക്കാൻ നീയായിട്ടില്ല.
മഞ്ജിമയുടെ കൈകൾ തട്ടി മാറ്റി ജലജ തിരിച്ചു നടന്നു. തന്റെ റൂമിലേക്ക്.
താഴെ നടന്നത് ഒന്നും അറിയാതെ, തന്റെ പേരും പറഞ്ഞു രണ്ട് പെണ്ണുങ്ങൾ, തന്റെ അമ്മയും, ഭാര്യയും, വാ കൊണ്ട് ഉണ്ടാക്കിയ കലഹം ഒന്നുമറിയാതെ സുഖ നിദ്രയിൽ ആയിരുന്നു അഭി.
അഭിക്കരികിൽ ചാരി ഇരുന്ന്, തനിക്ക് പറ്റി പോയ തെറ്റ്, ജലജയെ കേറി ചൊറിഞ്ഞത് ആലോചിച്ച് വട്ടു പിടിച്ചു മഞ്ജിമക്ക്.
ജലജയുടെ വാക്കുകൾ മഞ്ജിമയുടെ കാതുകളിൽ മുഴങ്ങി കേട്ടു മഞ്ജിമ. വീണ്ടും,,,, വീണ്ടും,,,, " പറിച്ചെടുക്കും ഞാൻ, അഭിയെ നിന്നിൽ നിന്ന് "...............
വേറെ വഴി ഒന്നും തെളിയാതെ ആയപ്പോൾ മഞ്ജിമ ഫോൺ എടുത്തു വിളിച്ചു ഫാത്തിമയെ. എന്ത് വന്നാലും, തലേ ദിവസം എത്ര അടിച്ചാലും രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് യോഗ മുടക്കാറില്ല ഫാത്തിമ എന്ന് നന്നായി അറിയാം.
ഉറക്കത്തിൽ ആന കുത്തിയാലും അറിയാത്ത അഭിയുടെ അരികെ ഇരുന്നു തന്നെ, ഉണ്ടായ കാര്യങ്ങൾ വള്ളി പുള്ളി വിടാതെ വിവരിച്ചു ഫാത്തിമയോട് മഞ്ജിമ, അതും വളരെ നേരിയ ശബ്ദത്തിൽ.
ഫാത്തിമ വളരെ ശാന്തമായി, കൂൾ ആയി മറുപടി കൊടുത്തു മഞ്ജിമക്ക്.
ഫാത്തിമ :
💬 Comments
View all comments