Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]
അറിയാൻ ഉണ്ട് തനിക്ക് , തന്റെ ഭാര്യയെ കുറിച്ചും.
അഭിയും മഞ്ജിമയും കാർ എടുത്തു നീങ്ങിയപ്പോൾ, ജ്യുവൽ പറഞ്ഞു ഫാത്തിമയോട് : അവര് എന്ത് മാച്ച് ആണല്ലേ ഇത്ത?.
ഫാത്തിമ ജ്യുവലിനോട് : ഞാനും ചിന്തിക്കാറുണ്ട്, അഭിയെ പോലെ ഒരുത്തനെ ഞാൻ കണ്ടിരുന്നെങ്കിൽ എന്ന്.... പണ്ടെങ്ങാനും......
ജ്യുവൽ പതിയെ കയ്യിൽ തട്ടി : ഇപ്പോഴും പ്രായം അധികം ഒന്നുമായിട്ടില്ല, അഭിയെ പോലെ, വേറെയും ഉണ്ടാവും ആളുകൾ. തിരഞ്ഞാൽ കിട്ടാതിരിക്കുമോ
ഫാത്തിമ : സംശയം ആണ്. അവൻ അവൾക്കു വേണ്ടിയും, അവൾ അവനു വേണ്ടിയും ജന്മം കണ്ടതാണ് എന്നാ എന്റെ വിശ്വാസം..
ജ്യുവൽ ചിന്തിച്ച് : മെയ് ബി..........
..........................................................................
സീരിയൽ കാണാറില്ലേങ്കിൽ കൂടി മഞ്ജിമ ജലജയുടെ അടുത്ത് തന്നെ ഇരുന്നു, ടീവിയിലേക്ക് നോക്കി.
കണ്ണുകൾ ടീവിയിൽ ആണെങ്കിലും മനസ്സ് വേറെ എവിടെയോ ആണ് എന്ന് ജലജ മഞ്ജിമയെ നോക്കി തിരിച്ചറിഞ്ഞു.
രണ്ട് പ്രാവശ്യം "മഞ്ജു" വിളിച്ച ശേഷം ആണ് മഞ്ജിമ ജലജയെ നോക്കുന്നത്.
ജലജ : എന്ത് പറ്റി വല്ല പ്രശ്നവും ഉണ്ടോ?.
മഞ്ജിമ : പ്രശ്നം ഒന്നുമില്ല അമ്മേ, ഞാൻ മുന്നോട്ട് ഉള്ള കാര്യങ്ങൾ ആലോചിച്ച് ഇരിക്കുകയായിരുന്നു.
ജലജ : എന്തെ?.
മഞ്ജിമ : നാളെ പോവുകയല്ലേ അഭി ബാംഗ്ലൂരിലേക്ക്.
ജലജ : അതിന്റെ സങ്കടം ആണോ?
മഞ്ജിമ : മ്മ്,,,,,...എനിക്ക് ആണെങ്കിൽ കൊച്ചി വിടാനും പറ്റില്ല . ഇത്ത എന്നെ എല്ലാം ഏൽപിച്ചു പതിയെ മാറി നിൽക്കാൻ തുടങ്ങുകയാണ്.
ജലജ കേട്ടിരുന്നു.....
മഞ്ജിമ : ഇത്രേം ദിവസത്തിനിടയിൽ ഞാൻ അഭിക്കു ബിസിനസ്സിൽ, വല്ല ഇന്റെരെസ്റ്റും ഉണ്ടോ എന്നറിയാൻ നോക്കി.
ജലജ ചിരിച്ച് : അഭിക്കോ, ബിസിനസ്സോ, എല്ലാം പൂട്ടി കെട്ടേണ്ടി വരും. പൈസ എങ്ങിനെ ചിലവാക്കണം എന്ന് ഒരു പിടിയും ഇല്ലാത്തവൻ ആണ് അവൻ. സേവിങ്സ് എന്ന ചിന്തയെ ഇല്ല. ഇത് വരെ ഞാനാ നോക്കിയത്. ഇനി നിന്റെ കയ്യിലാണ്.
മഞ്ജു അൽപ്പം മുഖം താഴ്ത്തി നാണത്തോടെ : അതല്ല അമ്മേ,, എനിക്ക് അഭിയില്ലാതെ,, അവൻ ബാംഗ്ലൂർ, ഞാൻ കൊച്ചി, ദിവസവും പോയി വരാൻ പറ്റുന്ന
💬 Comments
View all comments