0%

Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]

Author : Kambikathakal Read All Parts 1.8K

കട്ട്‌ ചെയ്തു.....

എല്ലാം ചിരിച്ചു കണ്ടും കേട്ടും കൊണ്ടിരുന്ന ജ്യുവൽ പറഞ്ഞു : കഷ്ടം ഉണ്ട് ട്ടോ...

മഞ്ജിമ പുഞ്ചിരിച്ചു കൊണ്ട് : ഓ, എന്റെ ചെക്കൻ അല്ലെ, ഒരു പ്രശ്നവും ഇല്ല.

ജ്യുവൽ ഓഫീസ് ടേബിളിൽ വിരൽ കൊണ്ട് രണ്ട് താളം ഇട്ട ശേഷം ചോദിച്ചു : അഭി ഒറ്റ മോൻ അല്ലെ?. അനിയൻ ഒന്നും ഇല്ലല്ലോ?..

മഞ്ജിമ ചിരിച്ച് കൊണ്ട് : അതെ, ഒറ്റ പീസ് ആണ്. റെയർ പീസ്,,, എന്റെ മാത്രം പീസ്.

മഞ്ജിമയും, ജ്യുവലും സ്‌ക്രീനിൽ തന്നെ നോക്കി, അങ്ങോട്ടും ഇങ്ങോട്ടും നടന്ന്, വഴി മനസിലാവാതെ, കൺ മുന്നിൽ കണ്ട സ്റ്റാഫിനോട് വഴി ചോദിച്ച്, സ്റ്റാഫിന്റെ പിന്നാലെ നടന്ന് വരുന്ന അഭിയെ.

ഓഫീസിനു മുന്നിൽ, അടഞ്ഞു കിടക്കുന്ന ഡോറിൽ, പിങ്ക് നിറത്തിലുള്ള ബോർഡിൽ എഴുതിയ പേര് അഭി വായിച്ചു " മഞ്ജിമ അഭിജിത്".

വാതിൽ തുറന്ന അഭി ജ്യുവലിനെ കൂടെ കണ്ടതോടെ അൽപ്പം ചൂളി പോയി.

മഞ്ജിമ അഭിയോട് കുറച്ച് ഉച്ചത്തിൽ പറഞ്ഞു : എന്തായി, ജ്യുവലിന്റെ മുന്നിൽ എന്നെ നാണം കെടുത്തിയപ്പോൾ സമാധാനം ആയില്ലേ...

അഭി കണ്ണ് തുറിച്ചു പറഞ്ഞു " ഞാൻ ",, പൂർത്തിയാക്കാൻ കഴിഞ്ഞില്ല വാചകം.

ജ്യുവൽ ആംഗ്യ ഭാഷയിൽ മഞ്ജുവിനോട് ചോദിച്ചു : എന്താ ഇത്?.

ജ്യുവലിനും കൊണ്ടു, മനസ്സിൽ, നന്നായി തന്നെ. അപ്പോൾ അഭിയുടെ കാര്യം പറയണോ, അഭി വിറളി വെളുത്തു. ഉള്ളിൽ അപമാനം നിറഞ്ഞു. അഭി തല താഴ്ത്തി നിന്ന നിൽപ് തുടർന്നു. ഒരടി പോലും ഇളകാൻ ആവാതെ.

മഞ്ജിമ സൈഡിൽ ഉള്ള

💬 Comments

View all comments