0%

Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]

Author : Kambikathakal Read All Parts 1.8K

ഫാത്തിമയെ അത്ര പിടിച്ചിട്ടില്ല എന്ന് തോന്നുന്നു.

ജലജക്ക് കണ്ട മുതലേ പിടിച്ചിട്ടില്ല ഫാത്തിമയെ. വീട്ടിൽ വന്നു കയറി, കാലിന്റെ മുകളിൽ കാലും കയറ്റി വച്ച് ഇരുന്നു, മഞ്ജുവിന്റെ അമ്മ ഉഷയെ പറയാൻ പോലും വിടാതെ, മനസ്സിൽ ആദ്യമേ എല്ലാം പ്ലാൻ ചെയ്തു വന്ന, താൻ വലിയ ആൾ ആണ്, തനിക്ക് അറിയാത്ത ഒന്നുമില്ല, എന്ന ഭാവത്തിൽ എപ്പോഴും ഇരിക്കുന്ന സ്ത്രീ. പക്ഷെ മിണ്ടാതിരുന്നത് അങ്ങിനെ ഒരു സിറ്റുവേഷൻ ആയതു കൊണ്ടാണ്. അല്ലായിരുന്നു എങ്കിൽ കൊടുത്തേനെ കണക്കിന്, വാ കൊണ്ട് "

മഞ്ജിമ വാക്കുകൾ കിട്ടാതെ മനസ്സിൽ ആലോചിച്ചു, ഇനി എന്ത്. മനസ്സിൽ മഞ്ജിമ പറഞ്ഞു " അഭി, സോറി "........

മഞ്ജിമ : അമ്മേ, എന്റെ മെയിൻ പ്രശ്നം അവന്റെ കള്ള് കുടി ആണ്.അത്....

ജലജ ഞെട്ടികൊണ്ട് ഇടയിൽ കയറി പറഞ്ഞു : ആരുടെ കള്ളുകുടി ?.

മഞ്ജിമ ശരിക്കും പേടിച്ചു പോയി, ജലജയുടെ മുഖ ഭാവം കണ്ട്.

ജലജ : മഞ്ജു,,, നിന്നോടാ ചോദിച്ചത്?. ആരുടെ കള്ളുകുടി?.

മഞ്ജിമ വിക്കി വിക്കി : അഭി,,,, അഭിയുടെ..

ജലജ : എന്റെ അഭി കിടിക്കുകയൊന്നും ചെയ്യില്ല.

ജലജയുടെ മുഖത്ത് മിന്നിമായുന്ന ഭാവങ്ങൾ കണ്ട് മഞ്ജിമ മിണ്ടാതെ തന്നെ ഇരുന്നു.

ജലജ : കുടിക്കുമോ അവൻ?. എന്താ മിണ്ടാതായത്. കുടിക്കാറുണ്ടോ അവൻ?.

മഞ്ജിമ : മ്മ്മ്...........

ജലജ : നിനക്ക് എങ്ങിനെ അറിയാ? അവൻ പറഞ്ഞതാണോ?.

മഞ്ജിമ : അത്, അത്...

മഞ്ജിമ മനസ്സിൽ ആ സമയത്ത് വന്നത് പൊട്ടിച്ചു......

മഞ്ജിമ : അത് വഴി ആണ്, അഭിക്ക്

💬 Comments

View all comments