Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]
പറ്റില്ല, വെള്ള ഷർട്ടും ബ്ലൂ ജീൻസിലും സുന്ദരനായിട്ടുണ്ട് അഭി. കൂടാതെ അഭിയുടെ സംസാരം. സരശ്വതിയെ അമ്മേ വിളിച്ചു ഉള്ള അഭിസംബോധന. സരസ്വദിക്കും അഭിയെ നന്നായി പിടിച്ചു എന്നുറപ്പു.
ചായ കുടി തീരാറായതോടെ ആണ് അഭിക്ക് ഫോൺ വരുന്നത്. അഭി ഫോൺ എടുത്തു ഇംഗ്ലീഷ് സംസാരിച്ചു കൊണ്ട് വീടിനു പുറത്തേക്കു നടന്നു. അതും കൂടെ ആയപ്പോൾ കാണാമായിരുന്നു, അഭിമാനത്തോടെ തന്റെ മകനെ നോക്കുന്ന ജലജയെയും, ചെക്കൻ ആള് കൊള്ളാലോ എന്നുള്ള നോട്ടത്തിൽ ബാക്കി ഉള്ളവരും.
മഞ്ജിമ മൂന്ന് നാലു മിനിറ്റിനു ശേഷം അഭി കുടിച്ചു പകുതി ആക്കി വച്ച ചായ കപ്പും കൊണ്ട് നടന്നു, അഭിക്കു കൊടുക്കാൻ.
മഞ്ജിമ നടന്നു അഭി നിന്ന സ്ഥലത്തു എത്തി വീടിനു പുറത്തു. ഫോൺ വിളി കഴിഞ്ഞതും മഞ്ജിമ ചായ കപ്പ് അഭിക്കു നേരെ നീട്ടി പറഞ്ഞു : ചായ, ചൂടാറി. വേറെ എടുക്കണോ.
അഭി : എയ്, ഞാൻ അത്ര ചായ കുടിക്കാറില്ല. നീ ഉണ്ടാക്കിയത് കൊണ്ട ഇത് തന്നെ.
മഞ്ജിമ : പൊരിഞ്ഞ ഇംഗ്ലീഷ് ആണല്ലോ മോനെ.
അഭി : ജോലിക്കാര്യം, ഞാൻ പറഞ്ഞിരുന്നില്ലേ. ബാംഗ്ലൂർ. അതിന്റെ ആണ്.
മഞ്ജിമ : അമ്മ വിടുമോ നിന്നെ.
അഭി : അതൊക്ക വിട്ടോളും. ഇന്നല്ലെങ്കിൽ നാളെ.
മഞ്ജിമ : നീ വാ, ഞാൻ വീട് കാണിച്ചു തരാം.
അഭി മഞ്ജിമയുടെ പിന്നാലെ നടന്നു, തിരിച്ചു വീട്ടിനുള്ളിലേക്ക്. തിരിച്ചു ഹാളിൽ എത്തിയതും പക്ഷെ ജലജ എഴുനേറ്റു പറഞ്ഞു : അഭി, പോവല്ലെടാ. രാവിലെ ഇറങ്ങിതല്ലേ.
മഞ്ജിമ : ഇത്രയും പെട്ടെന്നൊ?..
ജലജ :
💬 Comments
View all comments