Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]
അതെന്താടാ, കാണാൻ അത്ര മോശം കുട്ടി ഒന്നും അല്ലാലോ അവൾ.
അഭി : ടീ, ഞാനൊരു കാര്യം പറഞ്ഞാൽ ചൂടാവുമോ?..
മഞ്ജിമ പ്രതീക്ഷിച്ചതു അഭി തനിക്കു ലവ് അഫ്‌യർ ഉണ്ടെന്നു പറയും എന്നാണ്. പക്ഷെ അഭി പറഞ്ഞത് : നിന്റെ നാലിൽ ഒന്നില്ല അവൾ.
അഭിയുടെ ഉത്തരം മഞ്ജിമയെ ഞെട്ടിച്ചു.
മഞ്ജിമ : എന്തു?..
അഭി : കാണാൻ, ലുക്കിൽ നിന്റെ ഏഴയലത്തു എത്തില്ല അവൾ എന്ന്.
അഭിയുടെ ഡയലോഗ് മഞ്ജിമക്ക് ശരിക്ക് കൊണ്ടു. വീണ്ടും കേൾക്കാൻ തോന്നി മഞ്ജിമക്ക്.
മഞ്ജിമ : ചുമ്മാ, തള്ളല്ലേ..
അഭി : എടി സത്യം,, രാധികയും, സംഗീതയും ഒന്നും ഒന്നുമല്ല നിന്റെ മുന്നിൽ.
മഞ്ജിമക്ക് മതിയായില്ല കേട്ടിട്ട്, അതുകൊണ്ട് തന്നെ : നിന്റെ കണ്ണിനു കാര്യമായ എന്തോ പ്രശ്നം ഉണ്ട്.
അഭി : എന്റെ കണ്ണിനു ഒരു പ്രശ്നോമില്ല. പക്ഷെ ഇനി കൂടുതൽ പറഞ്ഞാൽ ശരിയാവില്ല. അതുകൊണ്ട് വിശ്വസിക്കാൻ പറ്റുമെങ്കിൽ വിശ്വസിക്ക്.
മഞ്ജിമ : എന്തു പറഞ്ഞാൽ ശരിയാവില്ല എന്നു?..
അഭി : ഒന്നുല്ലെടി,, അത് വിട്ടേക്ക്.
മഞ്ജിമ : നീ പറയടാ. ഞാൻ അല്ലെ.
അഭി : അത് തന്നെ ആണ് പ്രശ്നം. ഞാൻ പറഞ്ഞു നിനക്കിഷ്ടായില്ലേൽ, പിന്നെ.
മഞ്ജിമ : എന്റെ അഭി, നിനക്ക് എന്തും എന്നോട് പറഞ്ഞൂടെ, നിന്റെ മഞ്ജു അല്ലെ ഞാൻ. എന്റെ എല്ലാ പ്രശ്നങ്ങളും അറിയാവുന്ന ഏക വ്യക്തി ആണ് നീ. നമുക്ക് എന്തും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാം എന്നുള്ളൊണ്ട് അല്ലെ ഞാൻ അതൊക്കെ പറഞ്ഞത്.
അഭി : എന്നാൽ ശരി.
അഭി
💬 Comments
View all comments