0%

Chapter Title : തുടരുന്ന മാന്യത 1

Author : sachin Read All Parts 210

അടി നടത്തി അല്ലേ
ഒന്ന് പോടീ മൊബൈലിലെ കാശു കളഞ്ഞുള്ള പഞ്ചരയടി ഒന്നുമില്ല ജസ്റ്റ് വിളിച്ചു അവരല്ല എന്നറിഞ്ഞപ്പോ പെട്ടന്ന് ഫോൺ വച്ചു ...
ഒന്ന് പോടാ നീയല്ലേ പഞ്ചാര അടിക്കാൻ ഉള്ള ചാൻസ് കളയുന്ന ഒരാൾ ..അല്ല എല്ലാരോടും ഇങ്ങനെ ഫോൺ വന്നിട്ട് വിളിക്കുവാനെന്നു പറഞ്ഞോ
ഇല്ല
ഓഹ് നന്നായി
അതെന്താ
അത്...... ഒന്നുമില്ല എടാ എനിക്ക് നിന്റെ ഒരു ഹെല്പ് വേണമായിരുന്നു
ഞാൻ അങ്ങനെ free ആയി ഹെല്പ് ആർക്കും ചെയ്തു കൊടുക്കാറില്ല എന്നാലും നീ ആദ്യമായി ചോദിച്ചത് കൊണ്ട് നോക്കാം നീ പറ
ഓഹ് പിന്നെ ..എന്റെ careoff വച്ച് നാലു കിളിപോലെ പെൺപിള്ളേരെ വളച്ചതും പോരാ എന്നിട്ടു അവന്റെ ഒരു ജാഡ
എന്റെ പൊന്നെ വളച്ചു എന്നൊക്കെ പറയുന്നത് ചുമ്മാതാ വല്ലപ്പോഴും ഫോൺ വിളിക്കും അല്ലാതെ ഒന്നുമില്ല
അല്ലാതെ പിന്നെ എന്തോ വേണം നീ നല്ല ഒരാളെ നോക്കി ലൈൻ അടിച്ചു കെട്ടാൻ നോക്ക്
നീ എന്റെ ജാതി എങ്ങാനും ആരുന്നേൽ നിന്നെ തന്നെ അങ്ങ് line അടിച്ചേക്കാമായിരുന്നു
പോടാ പോടാ line അടിക്കാൻ പറ്റിയ ഒരു ആള് നീ വല്ല അച്ചായത്തിയെ നോക്ക് മോനെ നാട്ടിലെ നല്ല നായന്മാര് പിള്ളേർ എന്നെ കെട്ടിക്കോളും ..
പിള്ളാരോ അപ്പൊ നീ പാഞ്ചാലി ആകാനുള്ള പുറപ്പാടാണോ ഒന്ന് കൊണ്ട് ഒന്നും ആവില്ല അല്ലേ
ഡാ ഡാ വേണ്ടാ വേണ്ടാ നിന്റെ പഞ്ചാര ഒക്കെ അവളുമാരുടെ അടുത്ത് മതി കേട്ടോ
മതിയെങ്കിൽ മതി നീ കാര്യം പറ
ഡാ നിനക്ക് ഭിവാഡി (bhiwadi ) പോകാൻ അറിയാമോ
എന്താടീ ഞാൻ പോയിട്ടില്ല ഇവിടുന്നു 90 കിലോമീറ്റര് ഉണ്ടന്ന് തോന്നുന്നു ISBT യിൽ നിന്നും ബസ് ഉണ്ട് ..എന്താടീ കാര്യം
ഡാ 'അമ്മ കുറച്ചു സാധനം ഒരാളുടെ കയ്യിൽ കൊടുത്തു വിട്ടിട്ടുണ്ട് എന്റെ രണ്ടു certificate പിന്നെ കുറെ അച്ചാറോ ഇറച്ചി ഉണക്കിയതോ ഒക്കെ .. ഞാൻ അത് പോയി വാങ്ങണം ..അവർ ഡൽഹി അടുത്താണെന്നാ അമ്മയോട് പറഞ്ഞത് ഇത് ഇപ്പൊ വലിയ കുരിശായല്ലോ അത്രയും ദൂരം

💬 Comments

View all comments