0%

Chapter Title : തുടരുന്ന മാന്യത 1

Author : sachin Read All Parts 211

പോയി വാങ്ങണമല്ലോ ..
(ഡെല്ഹിയെക്കുറിച്ചു പരിചയമില്ലാത്ത സുഹൃത്തുക്കൾക്ക് വേണ്ടി പറയാം ഭിവാഡി എന്നത് രാജസ്‌ഥാനിലെ ഒരു സ്ഥലമാണ് .. ഫരീദാബാദ് ഗുഡ്ഗാവ് ഭിവാഡി ഇങ്ങനെയുള്ള സ്ഥലങ്ങളെല്ലാം ഡൽഹിയുടെ അടുത്ത പ്രദേശങ്ങളാണ് വേറെ സംസ്ഥാനം ആണെന്ന് മാത്രം.. അതുകൊണ്ടു തന്നെ ഈ സ്ഥലങ്ങളിൽ ഒക്കെ ജോലിചെയ്യുന്നവർ പെട്ടന്ന് ഡൽഹിയിലാണ് ജോലി എന്നങ്ങു പറഞ്ഞു കളയും അതാണ് ഇവിടെയും സംഭവിച്ചത് ..ISBT എന്നത് ഡൽഹിയിലെ പ്രാധാന ബസ് സ്റ്റേഷൻ ആണ് അവിടെ നിന്നും സമീപ പ്രദേശങ്ങളിക്കെല്ലാം ബസ് സർവീസ് ഉണ്ട് .. ഇനി ഞാൻ എങ്ങാനും പോയി വാങ്ങാൻ ആണോ ഇവൾ ഉദ്ദേശിക്കുന്നത് പറ്റില്ലാന്ന് പറയാനും വയ്യാ ഞാൻ ആകെ അങ്കലാപ്പിലായി ഒരു ദിവസം പോക്കാണ്‌)
ഡാ നീ എന്റെ കൂടെ ഒന്ന് വരാമോ saturday എനിക്ക് ഓഫ് ആണ്
ഡീ saturday എനിക്ക് ഹാഫ് ഡേ ആണല്ലോ sunday ആയാലോ
ഡാ sunday എനിക്ക് ഈവനിംഗ് ഡ്യൂട്ടി ഉള്ളതാ രണ്ടു മണിക്ക് മുൻപ് എത്താൻ പറ്റുമോ
ഡീ saturday ലീവ് കിട്ടുമോ എന്ന് ഞാൻ ഒന്ന് ശ്രമിക്കട്ടെ
അയ്യോ അപ്പൊ നിനക്ക് സാലറി കട്ടാവില്ലേ
എം സാരമില്ല നീ ആദ്യമായി ഒരു കാര്യം ചോദിക്കുന്നതല്ലേ (എനിക്ക് ഇന്നലെ extra time work ചെയ്തതിന്റെ compensatory ലീവ് ഉണ്ടന്ന് വെറുതെ അവളോട് എന്തിനു പറയണം .. ഞാൻ ത്യാഗം സഹിക്കുവാനെന്നു തന്നെ അവൾ വിചാരിച്ചോട്ടെ)
എന്നാലും ... (അവൾക്കു ഒരു വിഷമം ,അഭിനയമാണോ ദൈവത്തിനറിയാം)
അത് സാരമില്ല ഞാൻ ചോദിച്ചിട്ട് നാളെ വിളിക്കാം
ഡാ പിന്നെ ഒരു കാര്യം (അവൾ ഒന്ന് പരുങ്ങി )
എന്താടി
നമ്മളൊന്നിച്ചാ പോകുന്നത് എന്ന് നീ നിന്റെ കിളികളോടൊന്നും പറയണ്ട കേട്ടോ
അതെന്താ
കുന്തം പറയേണ്ടന്നു പറഞ്ഞാല് പറയേണ്ട thats all (അവൾ ദേഷ്യം കാണിച്ചു )
പിന്നെ നീ ആരെയാ പേടിപ്പിക്കുന്നെ കാര്യം പറഞ്ഞാൽ ഞാൻ പറയില്ല അല്ലങ്കിൽ ഞാൻ പറയും നമ്മൾ അയൽക്കാരനെന്നു എല്ലാവര്ക്കും അറിയാം ഒന്നിച്ചു പോയി എന്നത് ആരും ഒരു തെറ്റായി കാണുകയില്ല അതുകൊണ്ട് പറയുന്നതിന് ഞാൻ എന്തിനു പേടിക്കണം

💬 Comments

View all comments