0%

Chapter Title : തുടരുന്ന മാന്യത - 2

Author : sachin Read All Parts 565

നെറ്റും ഉപയോഗിച്ച് സുരക്ഷിതം ആക്കിയിട്ടുണ്ട് ..അതുപോലോത്തെ തന്നെ മുകളിലേക്കുള്ള സ്റ്റെപ്പും വീടിന്റെ ജനലുകളും വാതിലുകളുമെല്ലാം ഗ്രില്ലിട്ടു സുരക്ഷിതം ആക്കിയിരിക്കുകയാണ് അത് എന്തിനാണെന്ന് ചോദിച്ചപ്പോ മന്ദിറിൽ വളർത്തുന്ന കുരങ്ങുകളുടെ ശല്യം ഉണ്ടാകാതിരിക്കാനാണെന്നു ജോസ് ചേട്ടൻ പറഞ്ഞു..ചേച്ചി മൂന്നുമണി ആകുമ്പോ ഡ്യൂട്ടി കഴിഞ്ഞു വരും ..എന്നാൽ ഞങ്ങൾ പെട്ടന്ന് പൊക്കോളാം എന്ന് പറഞ്ഞപ്പോ ചേട്ടൻ സമ്മതിച്ചില്ല വെറും ൩ രണ്ടര മണിക്കൂർ കൂടി വെയിറ്റ് ചെയ്താൽ മതി അത് കഴിഞ്ഞും ഡൽഹിക്കു ബസ് ഉണ്ട് ചേട്ടൻ ഞങ്ങളെ ബസ് സ്റ്റേഷനിൽ കൊണ്ട് പോയി ആക്കം എന്ന് പറഞ്ഞു.. ചേച്ചിയെ വിളിച്ചപ്പോ ചേച്ചിയും അത് തന്നെ പറഞ്ഞു ..ചേട്ടൻ പെട്ടന്ന് അടുത്തുള്ള ഒരു ഹോട്ടലിൽ നിന്നും ഞങ്ങൾ രണ്ടു പേർക്കും ഉള്ള താലി (കെട്ടുന്ന താലി അല്ല കേട്ടോ ഉത്തരേന്ത്യൻ ഉച്ചഭക്ഷണം ) വരുത്തി തന്നു .. ഇനി നിങ്ങൾ മുകളിൽ പോയി റസ്റ്റ് എടുത്തോ ഞാൻ സബ്ജി മണ്ഡി (വെജിറ്റൽ മാർക്കറ്റ്) പോയി വരാം എന്ന് പറഞ്ഞു.. എല്ലാ ശനിയാഴ്ചയും അവിടെ മാർക്കറ്റ് ഉണ്ട് ചേട്ടൻ കടയിലേക്കുള്ള പച്ചക്കറികൾ അവിടെ നിന്നാണ് എടുക്കുന്നത് ഒന്നരക്ക് പോയി പച്ചക്കരിയും എടുത്തു മൂന്നു മണി കഴിയുമ്പോ ചേച്ചിയെയും കൂട്ടി വരാം അത് വരെ നിങ്ങൾ TV കണ്ടിരിക്കാൻ പറഞ്ഞു ചേട്ടൻ പോയി. പോകുന്നതിനു മുൻപ് മുകളിലേക്കുള്ള സ്റ്റെപ്പിന്റെ ഗ്രിൽ പൂട്ടി ഒരു താക്കോൽ എന്റെ കയ്യിൽ തന്നു മുകളിലത്തെ ഡോറിൻറെ ഒരു തക്കോലും എന്റെ കയ്യിൽ തന്നു ..കുരങ്ങന്മാരുടെ ശല്യം സൂക്ഷിക്കണം അതുകൊണ്ട് നല്ലപോലെ പൂട്ടിയേ ഇരിക്കാവൂ എന്നു പറഞ്ഞു .. എന്റെ

💬 Comments

View all comments