Chapter Title : ടിഷ്യൂ പേപ്പർ 2 [Sojan]
കാലുകൾ നീട്ടുവച്ചിരുന്നു. ദൃഷ്ടി അവനിൽ നിന്നും പറിക്കാതെ. ശ്യാമ : "എനിക്കെവിടെയൊക്കെയോ നീറുന്നു" അവൾ സ്വരം സ്വൽപ്പം ഉയർത്തി പറഞ്ഞു. ബാലുവിന് ഉള്ളാലേ ചിരി വന്നു. എങ്കിലും പുറമേ കാണിച്ചില്ല. ശ്യാമ : "കേട്ടോ ഞാൻ പറഞ്ഞത്?" ബാലു : "നീറുന്നെന്ന്?" ബാലു അതു തന്നെ ആവർത്തിച്ചു. ശ്യാമ : "കേട്ടിട്ട് ഒന്നും തോന്നുന്നില്ലാ?" ബാലു തലയുയർത്തി, ശാന്ത ഭാവത്തിൽ പറഞ്ഞു. ബാലു : "ഒന്ന് മിണ്ടാതിരിക്കാമോ?" ശ്യാമ : "മിണ്ടും" ബാലു : "എന്നാ മിണ്ട്" അവൻ വീണ്ടും മോണിട്ടറിലേയ്ക്ക് തല തിരിച്ചു. ശ്യാമ : "എന്തോന്ന ഇത്രവലിയ നോക്കുന്നത്?" ബാലു : "ഒന്നുമില്ല" ശ്യാമ : "ഹും നാലും മൂന്നും ഏഴ് കസ്റ്റമറും ഉണ്ട്... എന്നിട്ട് എപ്പോഴും അതിലേയ്ക്കു നോക്കിയിരിക്കുന്നു" ബാലു : "അത് ഞാൻ സഹിച്ചു" ശ്യാമ : "എനിക്ക് കൈ വേദനിക്കുന്നു, പിടിച്ച് തിരിച്ചില്ലേ?" ബാലു : "ആ ഞാനോർക്കുന്നില്ല" ശ്യാമ : "തിരിച്ചു" ബാലു : "നന്നായി പോയി" അവൾ അരിശപ്പെട്ട് അവനെ തുറിച്ചു നോക്കി. പിന്നെ കൈയ്യും, കാലും എല്ലാം നോക്കാൻ തുടങ്ങി. എവിടെങ്കിലും ഒരു ചെറിയ പാടെങ്കിലും ഉണ്ടെങ്കിൽ കാണിച്ച് ഭീഷണിപ്പെടുത്താനായിരുന്നു ശ്രമം. പക്ഷേ പുറമേ കാണുന്ന പാടൊന്നും ഇല്ലായിരുന്നു. ബാലു : "നോക്കിയിട്ട് ഒന്നും കിട്ടിയില്ലാ അല്ലേ?" കൈ തെറുത്തുകേറ്റി പിരിച്ചു പിടിച്ച് പിൻഭാഗം നോക്കുമ്പോൾ ബാലു ചോദിച്ചു. ശ്യാമ : "പോടാ" ബാലു : "വരവു വച്ചു" ഇനിയിപ്പോൾ അവളെന്തു വിളിച്ചാൽ എന്ത്?!! ശ്യാമ : "ശ്ശൊ എന്നോട് മിണ്ടെന്നേ" ബാലു : "മിണ്ടുന്നുണ്ടല്ലോ?" ശ്യാമ : "ഇങ്ങിനല്ല" ബാലു : "പിന്നെ?" ശ്യാമ : "മുമ്പത്തെ പോലെ" ബാലു : "ഇപ്പോഴും അങ്ങിനൊക്കെ തന്നെയാണ്" ശ്യാമ : "അല്ല" ബാലു : "അല്ലെങ്കിൽ അല്ല" ശ്യാമ : "ശരിക്കും എന്തിനാ പിണങ്ങിയത്?" ബാലു ഒരു ദീർഘനിശ്വാസം വിട്ടു. തല ഉയർത്തി, മോണിട്ടറിൽ നിന്നും ശ്രദ്ധ തിരിച്ചു. ബാലു : "ഞാൻ ചോദിച്ചതിനൊക്കെ നീ തർക്കൂത്തരമല്ലേ പറയുന്നേ?" യഥാർത്ഥത്തിൽ കൈക്കിട്ട് തട്ടിയതാണ് ബാലുവിനെ ചൊടിപ്പിച്ചത്. അത് അവൻ പറഞ്ഞില്ല. ശ്യാമ : "തർക്കൂത്തരമോ?" ബാലു : "ഉം" ശ്യാമ : "സോറി, സോറി പറഞ്ഞാൽ കൂടണം" ബാലു : "പോരത്തതിന് എന്റെ കൈക്കിട്ട് തട്ടും തന്നു" ശ്യാമ : "ങാ അതു പിന്നെ വേണ്ടാത്തിടത്ത് പിണങ്ങിയിരിക്കുമ്പോ തൊട്ടതുകൊണ്ടല്ലേ?" ബാലു
💬 Comments
View all comments