Chapter Title : ടിഷ്യൂ പേപ്പർ 2 [Sojan]
: "അപ്പോൾ ആദ്യം പിണങ്ങിയത് നീയാ" ശ്യാമ : "ആരെങ്കിലും വന്നു എന്നോർത്തല്ലേ?" ബാലു : "ആരും വന്നില്ലായിരുന്നല്ലോ? അപ്പുറത്തെ കടയിലല്ലേ വന്നത്?" ശ്യാമ : "ഞാൻ ഇത്രയൊക്കെ സമ്മതിച്ചിട്ടും എന്നോട് പിണങ്ങിയല്ലോ?" ബാലു : "ഹൊ ഭയങ്കരം!, എന്താ ഇത്രയൊക്കെ സമ്മതിച്ചത്?" ശ്യാമ : "ഓ ഇപ്പോ അതിനൊരു വിലയുമില്ല" ബാലു : "അതിന് എനിക്ക് ശരിക്കൊന്നും കിട്ടിയില്ലല്ലോ?" ശ്യാമ : "ഇതിൽ കൂടുതലെന്നാ കിട്ടാനുള്ളത്?" ബാലു : "അറിയില്ല?" ശ്യാമ : "ഇല്ല" ബാലു : "എന്നാൽ വേണ്ട" ശ്യാമ : "പറയ്?" ബാലു : "ങേ ഇനി ആ കാര്യവും ഞാൻ പറയണോ?" ശ്യാമ : "ങാ വേണം" ബാലു : "എന്നാൽ ഒന്നുമില്ല" അവൾ ഇടയ്ക്ക് അരിശം വരുമ്പോൾ പേനാ എടുത്ത് മേശയിലിടും. സങ്കടം വരുമ്പോൾ ആ പേനാ എടുത്തു ചുണ്ടിനും മൂക്കിനും ഇടയിൽ പിടിപ്പിച്ചു വയ്ക്കും. നാണം വരുമ്പോൾ പേനായിൽ എഴുതിയിരിക്കുന്നത് വായിക്കുന്നതു പോലെ കാണിക്കും. കുറച്ചു സമയം മിണ്ടാതിരുന്നു കഴിഞ്ഞ് അവൾ പറഞ്ഞു ശ്യാമ : "ഞാൻ പോകുവ" ബാലു : "പൊയ്ക്കോ" ശ്യാമ : "എന്തെങ്കിലും എന്നോട് പറയാനുണ്ടോ?" ബാലു : "ഇല്ലല്ലോ" ശ്യാമ : "ഒന്നും?" ബാലു : "ഇല്ലെന്നു പറഞ്ഞില്ലേ" ശ്യാമ : "ഉണ്ട്" ബാലു : "ങാ ഉണ്ട്, ആന മരം കയറി" ശ്യാമ : "ങേ, അതെന്നാ?" ബാലു : "അങ്ങിനൊന്നുണ്ട്, എന്തെങ്കിലും പറയാനല്ലേ പറഞ്ഞത് ?" ശ്യാമ : "ശൊ ഇഷ്ടത്തിലെന്തെങ്കിലും പറ" ബാലു : "എന്നുപറഞ്ഞാൽ" ശ്യാമ : "നല്ലത് വല്ലതും പറ" ബാലു : "ഹും, ഞാനും ഗിരിജയും ഇന്നലെ പാർക്കിൽ പോയി, ഐസ്ക്രീം ഒക്കെ കഴിച്ചു, പിന്നെ അവളെ കൊണ്ടു പോയി വീട്ടിൽ വിട്ടു" ശ്യാമ : "എന്നിട്ട്?" ബാലു : "എന്നിട്ടൊന്നുമില്ല" ശ്യാമ : "ഞാൻ പറഞ്ഞത് എന്നോട് ഇഷ്ടത്തിലെന്തെങ്കിലും പറയാനാ, അപ്പോ അതിയാന്റെ യന്തരവളിന്റെ കാര്യമാ പറയുന്നത്, ഹും" ബാലു : "നിനക്ക് അത് ഇഷ്ടമാകും എന്ന് കരുതി" ശ്യാമ : "പിന്നെ, ഇനി ഗിരിജ ചേച്ചിയുമായി എങ്ങിനാ?" ബാലു : "അത് പഴയപോലെ തന്നെ" ശ്യാമ : "കൊല്ലും ഞാൻ" ബാലു : "ങേ?" ശ്യാമ : "ദേ ചുമ്മാ ആളെ വടിയാക്കല്ലേ" ബാലു : "അല്ല അതല്ലേ അതിന്റെ ശരി?" ശ്യാമ : "ഹും
💬 Comments
View all comments