Chapter Title : ടിഷ്യൂ പേപ്പർ 2 [Sojan]
ചേച്ചിക്ക് പട്ടിയുടെ വില പോലുമില്ല എന്നിട്ടാ" ബാലു : "ഓഹോ" ശ്യാമ : "അതെ" ബാലു : "നീയാ തീരുമാനിക്കുന്നേ?" ശ്യാമ : "ഉം" ബാലു : "നമ്മുക്ക് കാണാം" ശ്യാമ : "പിന്നെ എനിക്കറിയാല്ലോ ചേച്ചിയേക്കാൾ ഇഷ്ടം എന്നെയാണെന്ന്?" ബാലു : "ആര് പറഞ്ഞു?" ശ്യാമ : "ഇതു തന്നെ" ബാലു : "അത് ചുമ്മാ പറഞ്ഞതാ" ശ്യാമ : "അല്ല" ബാലു : "ആണ്" ശ്യാമ : "എങ്കിൽ നാളെ മുതൽ ഞാൻ വരുന്നില്ല" ബാലു : "വേണ്ട" ശ്യാമ : "പുതിയ ആളെ എടുക്കുമോ?" ബാലു : "ആം,"ചിലപ്പോ" ശ്യാമ : "കിലപ്പോ, ഹും ഞാൻ പോകുവ" ബാലു : "പൊയ്ക്കോ" ശ്യാമ : "പോകെണ്ടാന്ന് പറ" ബാലു : "അല്ല നിനക്ക് പോകണമെന്നു പറഞ്ഞാൽ പിന്നെ ഞാനെന്തു ചെയ്യും?" ശ്യാമ : "എന്നാ ഞാൻ പോകുന്നില്ല" ബാലു : "വേണ്ട" ശ്യാമ : "ഹൊ എന്തൊരു സാദനമാ ഇത്" ബാലു : "ആണോ?" ശ്യാമ : "പിന്നല്ലാ.." ബാലു മറുപടി പറഞ്ഞില്ല, അവന്റെ പിണക്കമെല്ലാം മാറിയിരുന്നു. ഗിരിജയെ വിട്ട് ശ്യാമയുടെ മാസ്മരീകവലയത്തിലേയ്ക്ക് ബാലു വളരെ മുമ്പുതന്നെ മാറിക്കഴിഞ്ഞിരുന്നു. ഇനി ഇവളാണ് തന്റെ പെണ്ണ് എന്ന് ബാലു ഉറപ്പിച്ചതിനാൽ ശ്യാമയുടെ പരിഭവങ്ങൾ അവനെ രസംപിടിപ്പിച്ചു. ബാലു : "അല്ല നിനക്കിപ്പോ എന്താ വേണ്ടെ?" ശ്യാമ : "എന്നോട് പിണക്കമില്ലാ എന്ന് പറ" ബാലു : "പിണക്കമില്ല" ശ്യാമ : "ഇങ്ങിനല്ല" ബാലു : "പിന്നെ?" ശ്യാമ : "സ്നേഹത്തോടെ" ബാലു : "ഹും എടാ കടുവാകുഞ്ഞേ നിന്നോട് എനിക്ക് ഒരു പിണക്കവും ഇല്ല, മതിയോ?" ശ്യാമ : "കടുവാകുഞ്ഞോ?" ബാലു : "ഉം" ശ്യാമ : "അതെന്ത് പേരാ?" ബാലു : "അത് ഇഷ്ടം കൂടുമ്പോൾ ഉള്ള പേര്" ശ്യാമ : "സത്യം?" ബാലു : "ഉം" ശ്യാമ : "അതോ എന്നെ കളിയാക്കാൻ വല്ലോം വിളിച്ചതാണോ? മരപ്പെട്ടീ എന്നൊക്കെ വിളിക്കുന്നതു പോലെ?" ബാലു : "എയ് അല്ല, സത്യത്തിൽ നിന്നെ അങ്ങിനെന്തെങ്കിലും പേരാണ് വിളിക്കേണ്ടത്, പക്ഷേ ഇപ്പോ ഈ പേരിട്ടുപോയില്ലേ?" ശ്യാമ : "കടുവാകുഞ്ഞ്? അപ്പോൾ ഇതെന്താ കടുവാ അച്ഛനോ?" ബാലു : "അതിപ്പോൾ നിനക്കിഷ്ടമുള്ളത് വിളിക്കാം" ശ്യാമ : "എന്നോടുള്ള പിണക്കം പോയോ?" ബാലു : "പോയി" ശ്യാമ : "സത്യം?" ബാലു :
💬 Comments
View all comments