Chapter Title : ടിഷ്യൂ പേപ്പർ 3 [Sojan]
ശ്യാമ : "കിളി പോയി നിൽക്കുകയായിരുന്നു എന്ന് സാരം" ആ മാസ്മരീക സൗന്ദര്യ ദൃശ്യത്തെ നോക്കി ആ അവസരത്തിൽ അപശകുനം പറയാൻ തോന്നിയില്ല. ബാലു : "കിളി വന്നല്ലോ?" ശ്യാമ : "ഓഹോ കൊള്ളാമോ?" ബാലു : "ഭയങ്കരം" ശ്യാമ : "ഭയം അങ്കുരിപ്പിക്കുന്ന രൂപമെന്നാണോ അതോ ഈ സ്ഥലമോ?, പേടിക്കേണ്ട പാല മരമൊന്നുമില്ലാ ഇവിടെ" ബാലു : "പക്ഷേ പാല പൂത്ത മണം തന്നെയാണ് നീ അടുത്തു വന്നപ്പോൾ" ശ്യാമ : "കവിയായി മാറുമോ? അതോ പോന്നവഴിക്ക് രണ്ടെണ്ണം വീശിയോ?" ബാലു : "എന്നെ ഒന്ന് വെറുതെ വിടാമോ?" ബാലു ചിരിച്ചു കൊണ്ട് അപേക്ഷിച്ചു. ശ്യാമ : "ഹും കുറച്ച് ശിക്ഷ കൂടിയുണ്ട് അതു കഴിഞ്ഞ് വിട്ടേക്കാം" ബൈക്കിന് പിന്നിൽ അവൾ ചേർന്നിരുന്നപ്പോൾ ബാലുവിന്റെ ഉള്ളിൽ അമ്പലത്തിലെ ജനസഞ്ചയം ഈ സുന്ദരിയേയും അവളോടൊപ്പം ക്ഷേത്രദർശനം നടത്താൻ ഭാഗ്യം ലഭിച്ച തന്നേയും അസൂയയോടെ നോക്കുന്ന മുഖങ്ങളായിരുന്നു. പിന്നിലിരുന്ന് ശ്യാമ പറയുന്നത് പലതും ബാലു കേട്ടില്ല. ബാലുവിന്റെ മനസ് അവന്റെ കൈയ്യിൽ നിന്നും കൈമോശം വന്നിരുന്നു. പകൽ അവളോട് തോന്നിയ വെറുപ്പും അവൾ കാണിച്ച കുസൃതികൾക്ക് തോന്നിയ ഈർഷ്യയും ബാലു മറന്നു കഴിഞ്ഞിരുന്നു. അധികപ്രസംഗവും, കൊഞ്ചക്കവും, കുരുത്തക്കേടും ഇവൾക്കല്ലാതെ ആർക്കാണ് ചേരുക? ഈ മോഹനാഗി എന്ത് ചെയ്താലും അതെല്ലാം അതീവ ഭംഗിയുള്ളതായി ബാലുവിന് തോന്നി. എളിക്കിട്ട് ഒരു നുള്ള് കിട്ടിയപ്പോഴാണ് ബാലു ഞെട്ടിയത്. ശ്യാമ : "ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ലേ?" ബാലു : "ഉണ്ട്" ശ്യാമ : "ഹും ഉണ്ട്, വണ്ടി നിർത്ത്" ബാലു വണ്ടി നിർത്തി. ബാലു
💬 Comments
View all comments