0%

Chapter Title : ടിഷ്യൂ പേപ്പർ 3 [Sojan]

Author : Sojan Read All Parts 895

- എന്തെല്ലാം ചോദ്യങ്ങൾക്ക് ഉത്തരം പറയണം? പറ്റുമോ ഇല്ലയോ അത് പറ?" ബാലു : "ങാ വന്നേക്കാം" ( പറ്റും എന്ന്‌ പറഞ്ഞില്ല, "വന്നേക്കാം" എന്ന്‌ ഓട്ടോക്കാർ പറയുന്നത് പോലെ ഒരു ചടങ്ങ് കഴിക്കാൻ സമ്മതിച്ചു) ********* വൈകിട്ട് ഫോൺ വരുമ്പോൾ അവൻ നിസംഗതാഭാവത്തിൽ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ങാ പോയേക്കാം, ഗിരിജയെ ബൈക്കിൽ പലയിടങ്ങളിലും കൊണ്ടുപോയിട്ടുണ്ടെങ്കിലും ഇവളെ ഇതാദ്യമായാണ്. ബാലു വേഗം കുളിച്ച് ഡ്രെസ് ചെയ്ത് ബൈക്കുമെടുത്ത് പുറപ്പെട്ടു. ശ്യാമയുടെ വീടിന്റെ താഴ്ഭാഗത്തായുള്ള റോഡിൽ നിൽക്കുമ്പോൾ മുകളിലെ ഒതുക്കുകല്ലുകൾ ഇറങ്ങി സാരിചുറ്റി ഏതോ ഒരു സ്ത്രീ വരുന്നത് ബാലു കണ്ടു. അവൻ ദൃഷ്ടി മാറ്റി. അവളുവല്ലോം കണ്ടോണ്ട് വന്നാൽ ഏതവളേയാ ഈ വായിൽ നോക്കുന്നത് കണ്ടത് എന്നായിരിക്കും ചോദിക്കുക. ശ്യാമ : "ഹേയ് ശൂ" ബാലു മുഖമുയർത്തി നോക്കിയപ്പോൾ വഴിവിളക്കിന്റെ പ്രഭയിൽ സെറ്റും മുണ്ടും ധരിച്ച്, പിന്നിലേയ്ക്ക് പടർത്തിയിട്ട കാർക്കൂന്തലിൽ മുല്ലപ്പൂവും ചൂടി, അംഗോപാഗം അതിമനോഹരിയായ് ശ്യാമ!! ബാലു ഒന്നുകൂടി നോക്കി. ഇത് അവൾ തന്നെയാണോ? ഇനി വല്ല സീരിയലും ഷൂട്ടിങ്ങ് നടക്കുന്നുണ്ടോ ഇവിടെ? അല്ല ശ്യാമ തന്നെ. ശ്യാമ : "എന്താ മാഷേ, എന്തെങ്കിലും കണ്ട് പേടിച്ചോ?" ഒരു പെണ്ണിനെ കൂട്ടാൻ അപരിചിതമായ സ്ഥലത്ത് ചെന്ന്‌ കുറ്റിയടിച്ച് നിൽക്കേണ്ടിവന്നതിനാൽ ഉള്ളിൽ ഒരു ചെറിയ ഭയം ഉണ്ടായിരുന്നു എന്നത് സത്യം.!! കാര്യം അമ്പലത്തിൽ പോകുക എന്ന നല്ല കാര്യത്തിനിറങ്ങിയതാണെങ്കിലും സദാചാര ആങ്ങളമാർ തല്ലുതന്നു കഴിഞ്ഞായിരിക്കും വിശേഷം ചോദിക്കുക. ബാലു : "ഏയ് നീ ഏത് ഭാഗത്തു നിന്നാണ് വരുന്നത് എന്നറിയാത്തതിനാൽ ഞാൻ നാലു പാടും നോക്കി നിൽക്കുകയായിരുന്നു"

💬 Comments

View all comments