Chapter Title : ടിഷ്യൂ പേപ്പർ 3 [Sojan]
തന്നെ അവളുടെ പെരുമാറ്റം മൂലം ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടിരിക്കുകയാണ്. അപ്പോളാണ് അവൾക്ക് അടിക്കാനായി താൻ തന്നെ ഒരു വടി കൊടുത്തത്. ഇനി അവൾ എന്തൊക്കെയാകുമോ ആ കാൾ റിക്കാർഡുകൾ കൊണ്ട് കോലം കെട്ടുക? സോപ്പിടുക മാത്രമേ മാർഗ്ഗമുള്ളൂ എന്ന് ബാലുവിന് മനസിലായി. ഓഫീസിന്റെ പടികൾ കയറുമ്പോൾ ആണ് ബാലു തലേ ദിവസത്തെ കാൾ ഹിസ്റ്ററി നോക്കിയത്. താനവളെ വിളിച്ചിട്ടില്ല. ഇനി കൂട്ടുകാരുടെ ആരുടെ എങ്കിലും ഫോണിൽ നിന്നും വിളിച്ചു കാണുമോ? എതായാലും ശ്യാമ പറയുന്നത് നുണയായിരിക്കാം എന്ന് ഉറപ്പിച്ചാണ് ബാലു അകത്തേയ്ക്ക് കടന്നത്. ശ്യാമ : "ബാ ബാ, നിരാശാ കാമുകന്റെ ഹാങ്ങ് ഓവർ കഴിഞ്ഞോ?" ശ്യാമ : "കുടിക്കാൻ സർബ്ബത്ത് പറഞ്ഞാലോ?" ശ്യാമ : "പകൽ മാന്യന്റെ മദ്യസേവയ്ക്ക് ശേഷമുള്ള അശ്ലീലം എന്തായിരുന്നു ഇന്നലെ?" ശ്യാമ : "കരയുന്നു, മൂക്കു ചീറ്റുന്നു, ക്ഷമ പറയുന്നു, എന്തൊക്കെ അഭിനയങ്ങളായിരുന്നു? ഛെ ഛെ" എല്ലാം കേട്ടിട്ടും ബാലു ആദ്യം പറഞ്ഞത് ബാലു : "ഞാൻ നിന്നെ വിളിച്ചിട്ടില്ലാ മോളേ" എന്നാണ്. ശ്യാമ : "നിങ്ങൾ ഇന്നലെ കുടിച്ച് ഓവറായി ആ സുരഭി ബാറിന്റെ ജെങ്ഷനിലെ ഇലക്ട്രിക്ക് പോസ്റ്റിന് താഴെ മൂത്രമൊഴിച്ചത് സത്യമാണോ?" ബാലു : "പൊയ്ക്കോണം വേണ്ടാദീനം പറയാതെ" ശ്യാമ : "ഉള്ളതു പറഞ്ഞാൽ കള്ളിക്ക് തുള്ളൽ എന്നു പറഞ്ഞതു പോലാണല്ലോ?" ബാലു : "ഞാൻ ഇന്നലെ കഴിച്ചു എന്നത് നേരാണ്.. പക്ഷേ നിന്നെ ഞാൻ വിളിച്ചിട്ടില്ല" ശ്യാമ : "പിന്നെങ്ങിനെ ഞാൻ അറിയും ബാലമാമാ പിമ്പിരിയായിരുന്നൂ എന്ന്?" ബാലു : "ആരെങ്കിലും നിന്നോട് പറഞ്ഞു കാണും" ശ്യാമ
💬 Comments
View all comments