Chapter Title : ടോക്സിക് [സാത്യകി]
കൂട്ട് പിടിച്ചു ബിഗ് ബഡ്ജറ്റ് ഉലത്തിയാലും സൂപ്പർ താരങ്ങളെ cameo എന്ന പേരിൽ തിരുകി കയറ്റിയാലും പ്രമുഖ റിവ്യൂവർമാരുടെ അണ്ണാക്കിൽ വരെ പൈസ തിരുകി പോസിറ്റീവ് പറയിച്ചാലും കേരളത്തിൽ ഒരുത്തനും സ്റ്റാർ ആവില്ല എന്നതിന് തെളിവ് ആണ് രോഹന്റെ ക്യരീർ.. മലപ്പടക്കം പോലെ മലങ്കൾട്ട്കൾ ഒന്നിന് പിന്നാലെ ഒന്നായി ഉണ്ടെങ്കിലും സ്വന്തം ആയി പ്രൊഡക്ഷൻ ഹൗസ് ഉള്ളത് കൊണ്ടു ഇപ്പോളും കൈ നിറയെ സിനിമ..
സിനിമയിൽ പച്ച പിടിക്കണം എന്ന് അത്രക്ക് വാശി ഉള്ളത് കൊണ്ടാണെന്നു തോന്നുന്നു ഗോവർദ്ധൻ സാറിനെ അവസാനം ചാക്കിട്ട് പിടിച്ചത്.. മലയാളികൾക്ക് പണ്ട് ഒരുപാട് നല്ല സിനിമകൾ സമ്മാനിച്ച legend അവസാനമായപ്പോ കുറച്ചു മോശം സിനിമകൾ ചെയ്തു പേര് കളഞ്ഞു.. പിന്നെ പ്രൊഡ്യൂസർമാരെ കിട്ടാൻ പ്രയാസം ആയപ്പോ ആണ് ഇത്രയും വലിയൊരു പടം ഇങ്ങോട്ട് ഓഫർ ആയി വരുന്നത്..
"അസുരപുത്രൻ " - അതാണ് ഈ PAN ഇന്ത്യൻ പണ്ണലിന്റെ പേര്.. കഥ ഒരു മാതിരി ഒക്കെ എനിക്ക് കിട്ടിയിരുന്നു. വലിയ പുതുമ ഒന്നുമില്ല എങ്കിലും അത്യാവശ്യം കണ്ടിരിക്കാൻ പറ്റുന്ന ഒരു സബ്ജെക്ട് ആക്കി എടുക്കാൻ പറ്റും.. ഗോവർദ്ധൻ സാറിന് അതിനുള്ള കഴിവുണ്ട്.. പഴയ കാലവും പുതിയ കാലഘട്ടവും ഫാന്റസിയും ഒക്കെ ഉള്ള ഒരു ടിപ്പിക്കൽ തെലുങ്ക് കഥ ആണ് ഇതിനും. നാലഞ്ചു നായികമാരും അഞ്ചാറു സോങ്ങും ഫൈറ്റും ഒക്കെ ആയിട്ട് കളർഫുൾ ആക്കാൻ പറ്റുന്ന പടത്തിന്റെ ഏറ്റവും വലിയ നെഗറ്റീവ് ഇതിലെ അഭിനയിക്കാൻ അറിയാത്ത നായകൻ തന്നെ..
അവരുടെ സ്വന്തം പ്രൊഡക്ഷൻ ഹൌസിൽ വർക്ക് ചെയ്യുന്നവർ ആണ് ഞാനും സുനിയും.. എന്നാലും ഉള്ള കാര്യം നമ്മൾ ഉള്ളത് പോലെ പറയണമല്ലോ.. സിഗരറ്റ് കത്തിച്ചു ഒരു ഒഴിഞ്ഞ മൂലയിൽ ഇരുന്നു ഞങ്ങൾ ഈ സിനിമയുടെ ഭാവിയെ പറ്റി സംസാരിച്ചു..
'നീ ഈ സിനിമയുടെ ഭാവിയെ പറ്റി സംസാരിക്കാതെ നിന്റെ ഭാവി എന്തെന്ന് ആലോചിക്ക് മൈരേ..'
ഒടുവിൽ ഞങ്ങളുടെ സംസാരം എന്റെ സിനിമ ഭാവിയിലേക്ക് എത്തി
'എന്റെ ഭാവിക്ക് ഒരു പ്രശ്നവുമില്ല. അതൊക്കെ സെറ്റ് ആണ്..'
ഞാൻ വെറുതെ പറഞ്ഞു
'ഉവ്വ്.. മോൻ അവസാനം മുഖം കാണിച്ച സിനിമ ഏതെന്നു ഓർമ്മയുണ്ടോ...?
സുനി എന്നോട് ചോദിച്ചു
'എടാ പണ്ടത്തെ പോലെ വെറുതെ ഡയറക്ടർമാരുടെ പിറകെ നടന്നു വെയിൽ കൊണ്ടു ജൂനിയർ ആർട്ടിസ്റ്റ് ആയി ചുമ്മാ മുഖം കാണിച്ചു നടന്നിട്ട് ഒന്നും കാര്യമില്ല. ആ സ്റ്റൈൽ ഒക്കെ സിനിമയിൽ നിന്ന്
💬 Comments
View all comments