Chapter Title : ടോക്സിക് 2 [സാത്യകി]

അദൃശ്യൻ ആയ ആവേശം കൊണ്ട് വിളിച്ചു കൂവിയത് ആണ്.
ശബ്ദം കേട്ടിടത്തേക്ക് സെറ്റിൽ നിന്നവർ നോക്കി എങ്കിലും ആർക്കും എന്നെ കാണാൻ സാധിച്ചില്ല. ഞാൻ അദൃശ്യൻ ആണല്ലോ.. അത് കൊണ്ട് കാണിച്ച അബദ്ധത്തിൽ നിന്ന് തല്ക്കാലം രക്ഷപ്പെട്ടു..
ആളെ അദൃശ്യൻ ആക്കാൻ കഴിയുന്ന ഒരു മോതിരം.. എനിക്ക് ഇപ്പോളും ആ excitement താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല. കുട്ടിക്കാലത്തൊക്കെ മനസ്സിൽ വെറുതെ കയറി കൂടിയ ഫാന്റസികളിൽ ഒന്നായിരുന്നു അദൃശ്യൻ ആകാൻ. ഇപ്പൊ അത് യാഥാർഥ്യം ആയിരിക്കുന്നു.
ഞാൻ ആരും കാണാതെ ഒഴിഞ്ഞ മൂലയിൽ ചെന്നു നിന്നു.. മോതിരം ഊരിയും ഇട്ടും എല്ലാം വീണ്ടും വീണ്ടും പരിശോധിച്ചു.. എല്ലാം എന്റെ തോന്നൽ അല്ല എന്ന് എനിക്ക് എന്നെ തന്നെ ശരിക്ക് ബോധ്യപ്പെടുത്തേണ്ടി വന്നു. ശരിക്കും ഇത് യാഥാർഥ്യം ആണ്.. ഈ മോതിരത്തിന് എന്തോ അത്ഭുത സിദ്ദി ഉണ്ട്. സനൂപേട്ടൻ ചമ്പാരൻ ഫാമിലിയെ കുറിച്ച് പറഞ്ഞ കഥകൾ ഒക്കെ ഉള്ളതാണ് എന്ന് എനിക്ക് മനസിലായി. എന്നാൽ ആളെ അദൃശ്യൻ ആക്കുന്ന മാജിക് എങ്ങനെ സാധിക്കും..
മോതിരം വീണ്ടും വീണ്ടും ധരിക്കുന്നതിലൂടെ ചില കാര്യങ്ങൾ കൂടി ഞാൻ മനസ്സിലാക്കി. അദൃശ്യൻ ആയാലും എനിക്ക് എന്റെ ദേഹം ഒക്കെ കാണാൻ പറ്റും. മറ്റുള്ളവർക്ക് ആണ് എന്നെ കാണാൻ കഴിയാത്തത്. ഫോണിലെ ക്യാമറയിലും കണ്ണാടിയിലും ഒന്നും എന്റെ ഒരു പ്രതിച്ഛായ പോലും വരുന്നില്ല. നിഴൽ പോലും ആ മോതിരം ധരിക്കുമ്പോ എന്നിൽ നിന്ന് ഇല്ലാതെ ആകുന്നുണ്ട്.
വീണ്ടും ചില കാര്യങ്ങൾ കൂടി ഞാൻ മനസിലാക്കി. ഞാൻ അദൃശ്യൻ ആകുമ്പോൾ എന്റെ ശരീരം മാത്രമല്ല എന്റെ വസ്ത്രം അടക്കം മാഞ്ഞു പോകുന്നു. അത് പിന്നെയും മനസിലാക്കാം. പക്ഷെ എന്റെ മൊബൈൽ അടക്കം ആ കൂട്ടത്തിൽ അദൃശ്യമാകുന്നു. അതായിരുന്നു കൂടുതൽ വിചിത്രം. ഞാൻ ആ മോതിരം ധരിക്കുമ്പോ എന്റെ ശരീരവുമായി സ്പർശനത്തിൽ ഉള്ള എല്ലാം തന്നെ എന്നോടൊപ്പം അദൃശ്യമാകുന്നു. അത് ഫോൺ ആകട്ടെ, കയ്യിൽ ഉള്ള വാച്ച് ആകട്ടെ, വെറുതെ കയ്യിൽ എടുത്ത ഒരു കല്ല് ആവട്ടെ.. എല്ലാം അപ്രത്യക്ഷമാകുന്നുണ്ട്. അത് പോലെ ആ മോതിരം വിരലിൽ നിന്നൂരുമ്പോ ഞാൻ തിരിച്ചു
💬 Comments
View all comments