Chapter Title : ടോക്സിക് 2 [സാത്യകി]
എടുക്കാൻ റെഡി ആണെന്ന് തോന്നുന്നു. താരറാണി താര കുര്യൻ.. അവളെ കാണുമ്പോൾ തന്നെ എന്റെ നെഞ്ചിൽ ഒരു കല്ല് എടുത്തു വച്ച ഫീൽ ആണ്. എല്ലാവരുടെയും മുന്നിൽ വച്ചു അവളെന്നെ തല്ലിയത്, എന്നെ അപമാനിച്ചത് എനിക്ക് ഓർമ വരും. അത് കൊണ്ട് തന്നെ ഞാൻ പരമാവധി അവളുടെ അടുത്ത് നിന്ന് മാറി പോവുക ആണ് പതിവ്.
ആ ഓർമ്മയിൽ അവിടെ നിന്ന് മാറി നിൽക്കാൻ ഞാൻ തുനിഞ്ഞെങ്കിലും പെട്ടന്നാണ് ഞാൻ അദൃശ്യനാണെന്ന് ഞാൻ ഓർത്തത്. താരയും അവളുടെ അസിസ്റ്റന്റ്റും സെറ്റിലേക്ക് നടന്നു വരുവാണ്. ഞാൻ മാറാതെ അവളുടെ മുന്നിൽ തന്നെ നിന്നു. അവൾക്ക് എന്നെ കാണാൻ സാധിക്കില്ലല്ലോ..
താര എന്നോട് ചെയ്തത് എല്ലാം എന്റെ മനസ്സിൽ തിളച്ചു വന്നു. എല്ലാവരുടെയും മുന്നിൽ വച്ചു എന്റെ കരണത്തു അടിച്ചത്, എന്നിട്ട് അതിൽ യാതൊരു കുറ്റബോധവും കാണിക്കാഞ്ഞത്.. ഇവൾക്ക് ഒരു പണി കൊടുക്കണം. എന്റെ ഉള്ളിൽ പ്രതികാരം നീറി പുകഞ്ഞു. ഇപ്പൊ ഞാൻ അദൃശ്യൻ ആണ്. ഇവൾക്ക് പണി കൊടുത്താൽ അത് ഇവൾ അറിയാനും പോണില്ല. ദൈവം ആയിട്ട് ആണ് ഇങ്ങനെ ഒരു അവസരം എനിക്ക് കൊണ്ട് വന്നതെന്ന് ഞാൻ ചിന്തിച്ചു. ഞാൻ അത്ര വലിയ വിശ്വാസി ഒന്നും അല്ലെങ്കിലും നമ്മളെക്കാൾ വലിയ ഏതോ ശക്തിയുടെ ഇടപെടൽ നമുക്ക് ചുറ്റും ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവളെന്നോട് കാണിച്ചതിന് പകരം ചോദിക്കാൻ ആണ് ഈ മോതിരം എന്റെ കൈകളിൽ വന്നതെന്ന് എനിക്ക് തോന്നി..
ഉള്ളിലെ നുരഞ്ഞു പൊന്തുന്ന അരിശത്തോടെ ഞാൻ താരയുടെ അടുത്തേക്ക് നടന്നു. മേക്കപ്പ് എല്ലാം കഴിഞ്ഞു ഷൂട്ടിന് റെഡി
💬 Comments
View all comments